---
title: "തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി."
english_title: "Reading Week begins at St. John's UP School in Thondi. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123559/reading-week-begins-at-st-johns-up-school-in-thondi"
published_at: "2023-06-19T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64906f11843ce_thondiyil_school.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി.

> **Lead Summary:** ** പേരാവൂർ: **തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി. തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിലെ വായന വാരാചരണ പരിപാടികൾ എഴുത്തുകാരി വിനീത അനിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. ജെറിൻ പന്തല്ലൂപ്പറമ്പിൽ അധ്യക്ഷനായി. പ്രധാനാധ്യാപകൻ സോജൻ വർഗീസ് , മദർ പിടിഎ പ്രസിഡണ്ട് ബിന്ദു കൃഷ്ണ, ഗ്രന്ഥശാല പ്രവർത്തകൻ ബാബു പി ജി, സ്റ്റാഫ് സെക്രട്ടറി നീനു ജോസഫ്, തങ്കച്ചൻ ചാരംതൊട്ടിയിൽ, മലയാളം ക്ലബ്ബ് കൺവീനർ ജിജോ ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.

## Article Content

** പേരാവൂർ: **തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി. തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിലെ വായന വാരാചരണ പരിപാടികൾ എഴുത്തുകാരി വിനീത അനിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. ജെറിൻ പന്തല്ലൂപ്പറമ്പിൽ അധ്യക്ഷനായി. പ്രധാനാധ്യാപകൻ സോജൻ വർഗീസ് , മദർ പിടിഎ പ്രസിഡണ്ട് ബിന്ദു കൃഷ്ണ, ഗ്രന്ഥശാല പ്രവർത്തകൻ ബാബു പി ജി, സ്റ്റാഫ് സെക്രട്ടറി നീനു ജോസഫ്, തങ്കച്ചൻ ചാരംതൊട്ടിയിൽ, മലയാളം ക്ലബ്ബ് കൺവീനർ ജിജോ ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.

എഴുത്തുകാരി വിനീത അനില്‍ സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയ സ്വന്തം കൃതികൾ   ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. കുട്ടികൾ വിവിധ കവികളുടെയും കവയിത്രികളയുടെയും വേഷം ധരിച്ച് അവതരിപ്പിച്ച കവിയെഴുന്നള്ളത്ത് ശ്രദ്ധേയമായി. കുമാരി ലിൻ മരിയ സിജോ വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

വായന വാരാചരണത്തിലെ വിവിധ ദിവസങ്ങളിൽ എഴുത്തുകാരൻ അനിൽ പുനർജനി, ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാബുരാജ് കെ.എ, പേരാവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ എം , പ്രശസ്ത ചിത്രകാരൻ ജോയി ചാക്കോ, എഴുത്തുകാരനും ദേശീയ അവാർഡ് ജേതാവുമായ ജിജേഷ് കൊറ്റാളി തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123559/reading-week-begins-at-st-johns-up-school-in-thondi)