---
title: "വേക്കളം എയ്ഡഡ് യു.പി.സ്കൂളിൽ വായനപക്ഷാചരണം  നടന്നു. "
english_title: "A reading party was held at Vekalam Aided UP School. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123565/a-reading-party-was-held-at-vekalam-aided-up-school"
published_at: "2023-06-19T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649072b613109_fghfjhkjg.jpg"
keywords: []
---

# വേക്കളം എയ്ഡഡ് യു.പി.സ്കൂളിൽ വായനപക്ഷാചരണം  നടന്നു. 

> **Lead Summary:** **വേക്കളം: **വേക്കളം എയ്ഡഡ് യു.പി.സ്കൂളിൽ വായനപക്ഷാചരണം ഉദ്ഘാടനവും വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം കോളയാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സിനിജസജീവൻ നിർവ്വഹിച്ചു.

## Article Content

**വേക്കളം: **വേക്കളം എയ്ഡഡ് യു.പി.സ്കൂളിൽ വായനപക്ഷാചരണം ഉദ്ഘാടനവും വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം കോളയാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സിനിജസജീവൻ നിർവ്വഹിച്ചു.

ചടങ്ങിൽ കാപ്പാട് യു. പി സ്കൂളിലെ മുൻ അധ്യാപകനും പ്രഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ ജെയിംസ് കെ.ജി. കുട്ടികളുമായി സംവദിച്ചു. പി ടി എ പ്രസിഡന്റ് ബഷീറിന്റെ അധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ കെ.പി. രാജീവൻ സ്വാഗത ഭാഷണം നടത്തി. അധ്യാപകരായ ഇന്ദു , പി ,ശ്രീജിത്ത് എ ഈ എന്നിവർ സംസാരിച്ചു.

തുടർന്ന് കുട്ടികളുടെ വിവിധ സർഗ്ഗാത്മക പ്രവർത്തനങ്ങൾ, അമ്മ വായന, മറ്റ് വായന പരിപോഷണ പ്രവർത്തനങ്ങൾ എന്നിവ അവതരിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123565/a-reading-party-was-held-at-vekalam-aided-up-school)