---
title: "കണ്ണൂർ എയർപോർട്ടിനെ സംരക്ഷിക്കുക:ചിറകൊടിയുന്ന കണ്ണൂർ, ചർച്ചാ സമ്മേളനം ജൂൺ 25ന് കണ്ണൂരിൽ."
english_title: "Save Kannur Airport: Flying Kannur Conference on June 25 in Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123573/save-kannur-airport-flying-kannur-conference-on-june-25-in-kannur"
published_at: "2023-06-19T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64907b7a040f3_KannurAirport.jpg"
keywords: []
---

# കണ്ണൂർ എയർപോർട്ടിനെ സംരക്ഷിക്കുക:ചിറകൊടിയുന്ന കണ്ണൂർ, ചർച്ചാ സമ്മേളനം ജൂൺ 25ന് കണ്ണൂരിൽ.

> **Lead Summary:** **കണ്ണൂർ: **നിരവധി യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് നൽകി യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാന കമ്പനികൾ യാത്രകൾ നിർത്തിവെച്ച് യാത്രക്കാരെ ദുരിതത്തിലാക്കി ടിക്കറ്റിനായി വാങ്ങിയ പണം പോലും തിരിച്ചു നൽകാതെ ക്രൂരത കാണിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ഗ്ലോബൽ കെഎംസിസി കണ്ണൂർ ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു ഗോഫസ്റ്റ് അടക്കമുള്ള വിമാന കമ്പനികളുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത് .വിദേശരാജ്യങ്ങളിൽ വേനലവധിക്കാലത്ത് സന്ദർശനത്തിനായി പോയ നിരവധി കുടുംബങ്ങൾ വിമാനം നിർത്തിവെച്ചത് വഴി ലഭ്യമാക്കേണ്ട തുക ലഭിക്കാത്തതിനാൽ തിരിച്ചു വരുന്നതിന് പ്രയാസപ്പെട്ട് കുടുങ്ങിക്കിടക്കുകയാണ്.

## Article Content

**കണ്ണൂർ: **നിരവധി യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് നൽകി യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാന കമ്പനികൾ യാത്രകൾ നിർത്തിവെച്ച് യാത്രക്കാരെ ദുരിതത്തിലാക്കി ടിക്കറ്റിനായി വാങ്ങിയ പണം പോലും തിരിച്ചു നൽകാതെ ക്രൂരത കാണിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ഗ്ലോബൽ കെഎംസിസി കണ്ണൂർ ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു ഗോഫസ്റ്റ് അടക്കമുള്ള വിമാന കമ്പനികളുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത് .വിദേശരാജ്യങ്ങളിൽ വേനലവധിക്കാലത്ത് സന്ദർശനത്തിനായി പോയ നിരവധി കുടുംബങ്ങൾ വിമാനം നിർത്തിവെച്ചത് വഴി ലഭ്യമാക്കേണ്ട തുക ലഭിക്കാത്തതിനാൽ തിരിച്ചു വരുന്നതിന് പ്രയാസപ്പെട്ട് കുടുങ്ങിക്കിടക്കുകയാണ്.

അടിയന്തരമായി കേന്ദ്ര- കേരള സർക്കാറുകൾ ഇടപെട്ട് ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് ബദൽ യാത്രാസൗകര്യം ഏർപ്പെടുത്തുകയോ, അടച്ച ടിക്കറ്റ് തുക തിരിച്ചു നൽകുകയോ ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും യോഗംഅഭ്യർത്ഥിച്ചു. കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ഗ്ലോബൽ കെഎംസിസി കണ്ണൂർ ജില്ലാ യോഗത്തിൽ ചെയർമാൻ ടിപി അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. വി കെ മുഹമ്മദ് സ്വാഗതം പറഞ്ഞു. വേനലവധിക്കാലത്തും ആഘോഷ കാലത്തും അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് യാത്രക്കാരെ ചൂഷണം ചെയ്യുന്ന കിരാത നടപടികൾ എയർലൈൻസ് അധികൃതർ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കണ്ണൂർ എയർപോർട്ടിന്റെ വികസന സാധ്യതകളെ തകിടം മറിക്കുന്ന ബാഹ്യ ശക്തികളുടെഇടപെടലുകളിൽ നിന്നും കണ്ണൂർ എയർപോർട്ടിനെസംരക്ഷിക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർജില്ലയിലെ ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും മറ്റു സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് ചിറകൊടിയുന്ന കണ്ണൂർ എന്ന പേരിൽ ചർച്ചാ സമ്മേളനം ജൂൺ 25ന് കണ്ണൂർ ചേംബർ ഹാളിൽസംഘടിപ്പിക്കാൻയോഗംതീരുമാനിച്ചു.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറികെ.ടി .സഹദുള്ള ,ജില്ലാഭാരവാഹികളായ കെ പി താഹിർ, എം പി മുഹമ്മദലി, ബി.കെ. അഹമ്മദ്,വിവിധരാജ്യങ്ങളിലെ കെ എം സി സി നേതാക്കളായ ഹനീഫ ഏഴാംമൈൽ ( ഖത്തർ ) മുഹമ്മദ് കുഞ്ഞി (ബഹറൈൻ) ഹുസൈൻ കുപ്പം (റിയാദ് )കെ പി നാസർ ഹാജി (മലേഷ്യ) ടി വി പി മുഹമ്മദ് കുഞ്ഞി (റിയാദ്) പി വി റയീസ് തലശ്ശേരി (ദുബായ്) , അബ്ദുള്ളപാലേരി (ജിദ്ദ), ഇർഷാദ് ഇരിക്കൂർ (ഷാർജ ) ജമാൽ കമ്പിൽ (ജിസാൻ)പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123573/save-kannur-airport-flying-kannur-conference-on-june-25-in-kannur)