---
title: "സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടി"
english_title: "Adhar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123598/adhar"
published_at: "2023-06-20T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490ea4f97b68_Screenshot_20221112-080209_Dailyhunt.jpg"
keywords: []
---

# സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടി

> **Lead Summary:** **ദില്ലി**: രാജ്യത്ത് ഒരു പൗരന്റെ അടിസ്ഥാന രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാർ നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യമായുണ്ട്. പത്ത് വർഷമായി ആധാർ എടുത്തിട്ടെങ്കിൽ അത് പുതുക്കാനുള്ള സമയമാണ് ഇത്. മാർച്ച് 15 നാണ് പത്ത് വര്ഷം പൂർത്തിയാക്കിയ എല്ലാ ആധാർ കാർഡുകളും നിരബന്ധമായി പുതുക്കണമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ജൂൺ 14 വരെ ഇത് സൗജന്യമായി നൽകുമെന്ന് പറയുകയും ചെയ്തിരുന്നു.

## Article Content

**ദില്ലി**: രാജ്യത്ത് ഒരു പൗരന്റെ അടിസ്ഥാന രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാർ നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യമായുണ്ട്. പത്ത് വർഷമായി ആധാർ എടുത്തിട്ടെങ്കിൽ അത് പുതുക്കാനുള്ള സമയമാണ് ഇത്. മാർച്ച് 15 നാണ് പത്ത് വര്ഷം പൂർത്തിയാക്കിയ എല്ലാ ആധാർ കാർഡുകളും നിരബന്ധമായി പുതുക്കണമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ജൂൺ 14 വരെ ഇത് സൗജന്യമായി നൽകുമെന്ന് പറയുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയ പരിധി അവസാനിച്ചത്. എന്നാൽ ഇനിയും ആധാർ പുതുക്കാത്തവർക്ക് സന്തോഷ വാർത്തയുണ്ട്. സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയ പരിധി  കേന്ദ്രം ഇപ്പോൾ സെപ്റ്റംബർ 14 വരെ നീട്ടിയിരിക്കുകയാണ്. ഒരു വ്യക്തിയുടെ പേര്, വിലാസം, ആധാറിന്റെ മറ്റ് വിശദാംശങ്ങൾ എന്നിവ സമയപരിധിക്ക് മുമ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. ആധാർ  ഇഷ്യൂ ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നിങ്ങളുടെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം നീട്ടി നൽകിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123598/adhar)