---
title: "തലശ്ശേരി-മൈസൂരു റെയിൽവേക്കായുള്ള ഹെലിബോൺ സർവേ തുടങ്ങി "
english_title: "Thalassery-Mysore Railway Helibon survey "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12362/thalassery-mysore-railway-helibon-survey"
published_at: "2021-11-23T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619ca83105d23_image-01.jpeg"
keywords: []
---

# തലശ്ശേരി-മൈസൂരു റെയിൽവേക്കായുള്ള ഹെലിബോൺ സർവേ തുടങ്ങി 

> **Lead Summary:** തലശ്ശേരി-മൈസൂരു റെയിൽപ്പാതയ്ക്കായുള്ള ഹെലിബോൺ ഭൂമിശാസ്ത്ര മാപ്പിങ്ങിനുള്ള സർവേ ചൊവ്വാഴ്ച തുടങ്ങും. സർവേക്കുള്ള ഹെലികോപ്റ്റർ തിങ്കളാഴ്ച മൂന്നു മണിയോടെ ബത്തേരിയിലെ ഹെലിപ്പാടിൽ വന്നിറങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ സർവേ തുടങ്ങി.

## Article Content

തലശ്ശേരി-മൈസൂരു റെയിൽപ്പാതയ്ക്കായുള്ള ഹെലിബോൺ ഭൂമിശാസ്ത്ര മാപ്പിങ്ങിനുള്ള സർവേ ചൊവ്വാഴ്ച തുടങ്ങും. സർവേക്കുള്ള ഹെലികോപ്റ്റർ തിങ്കളാഴ്ച മൂന്നു മണിയോടെ ബത്തേരിയിലെ ഹെലിപ്പാടിൽ വന്നിറങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ സർവേ തുടങ്ങി.

സെയ്ന്റ് മേരീസ് കോളേജ് മൈതാനത്തോട് ചേർന്നുള്ള ഹൈലിപ്പാട് ബേസ് ഗ്രൗണ്ടായാണ് സർവേ നടത്തുന്നത്. ജ്യോഗ്രാഫിക്കൽ മാപ്പിങ്ങിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.

കാലാവസ്ഥ അനുകൂലമായാൽ പത്ത് ദിവസത്തിനുള്ളിൽ സർവേ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷനുവേണ്ടി ഹൈദരാബാദ് ആസ്ഥാനമായ നാഷണൽ ജ്യോഗ്രാഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എസ്.ഐ.ആർ.എൻ.ജി.ആർ.ഐ.) ആണ് സർവേ നടത്തുന്നത്. ഹെലികോപ്റ്ററിൽ ആധുനിക ഉപകരണങ്ങൾ പ്രത്യേകമായി ഘടിപ്പിച്ച്, റെയിൽപ്പാതയുടെ അലൈൻമെന്റ് നിശ്ചയിച്ച ഭാഗങ്ങളിലൂടെ പറന്നാണ് സർവേ

നവംബർ 17 മുതൽ സർവേ തുടങ്ങാനിരുന്നതാണെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് വൈകിയത്. സർവേക്കായി ഡിസംബർ അഞ്ചുവരെയാണ് ഹെലിപ്പാട് ഏറ്റെടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12362/thalassery-mysore-railway-helibon-survey)