---
title: "രാഹുൽ ഗാന്ധിക്കെതിരായ വീഡിയോ: ബിജെപി അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പരാതിയുമായി കോൺഗ്രസ്."
english_title: "Rahulgandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123682/rahulgandhi"
published_at: "2023-06-20T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491490495b6a_IMG-20230620-WA0013.jpg"
keywords: []
---

# രാഹുൽ ഗാന്ധിക്കെതിരായ വീഡിയോ: ബിജെപി അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പരാതിയുമായി കോൺഗ്രസ്.

> **Lead Summary:** രാഹുൽ ഗാന്ധിയെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ബിജെപി നേതാക്കൾക്കെതിരെ പരാതിയുമായി കോൺഗ്രസ്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, പാർട്ടി ചണ്ഡീഗഢ് അധ്യക്ഷൻ അരുൺ സൂദ് എന്നിവർക്കെതിരെയാണ് കർണാടക ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി പ്രിയങ്ക് ഖാർഗെ ഹൈഗ്രൗണ്ട്സ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

## Article Content

രാഹുൽ ഗാന്ധിയെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ബിജെപി നേതാക്കൾക്കെതിരെ പരാതിയുമായി കോൺഗ്രസ്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, പാർട്ടി ചണ്ഡീഗഢ് അധ്യക്ഷൻ അരുൺ സൂദ് എന്നിവർക്കെതിരെയാണ് കർണാടക ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി പ്രിയങ്ക് ഖാർഗെ ഹൈഗ്രൗണ്ട്സ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

> ജൂൺ 17-നാണ് രാഹുൽ ഗാന്ധിയുടെ ഒരു അനിമേഷൻ വീഡിയോ ബിജെപി നേതാക്കൾ പുറത്തുവിട്ടത്. “രാഹുൽ ഗാന്ധി അപകടകാരിയാണ്, ചതിയുടെ ഗെയിം കളിക്കുകയാണ്” – എന്ന അടിക്കുറിപ്പോടെയാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ഇന്ത്യയുടെ വളർച്ചയെ തടസ്സപ്പെടുത്താനും രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുമാണ് രാഹുൽ ശ്രമിക്കുന്നതെന്നാണ് വീഡിയോയുടെ ഉള്ളടക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123682/rahulgandhi)