---
title: "സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് യുവാവിന്റെ ആത്മഹത്യ: ഓൺലൈൻ ചാനൽ ഉടമ അറസ്റ്റിൽ"
english_title: "Youth's suicide after posting on social media: Online channel owner arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123685/youths-suicide-after-posting-on-social-media-online-channel-owner-arrested"
published_at: "2023-06-20T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64914bbfe577d_Screenshot_2023-06-20-12-17-47-68_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് യുവാവിന്റെ ആത്മഹത്യ: ഓൺലൈൻ ചാനൽ ഉടമ അറസ്റ്റിൽ

> **Lead Summary:** കൊല്ലത്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രാദേശിക ഓൺലൈൻ ചാനൽ നടത്തിപ്പുകാരൻ അറസ്റ്റിൽ. കുന്നിക്കോട് പട്ടാഴി താഴത്ത് വടക്കുകാവുവിളയിൽ വീട്ടിൽ രഞ്ജു പൊടിയനാണ് ആത്മഹത്യ ചെയ്തത്.

## Article Content

കൊല്ലത്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രാദേശിക ഓൺലൈൻ ചാനൽ നടത്തിപ്പുകാരൻ അറസ്റ്റിൽ. കുന്നിക്കോട് പട്ടാഴി താഴത്ത് വടക്കുകാവുവിളയിൽ വീട്ടിൽ രഞ്ജു പൊടിയനാണ് ആത്മഹത്യ ചെയ്തത്.

കേസിൽ കോളൂർ മുക്കിൽ അനീഷ് കുമാർ എന്നയാളാണ് അറസ്റ്റിലായത് സ്‌പോട്ട് ന്യൂസ് എന്ന ഓൺലൈൻ സ്ഥാപനത്തിന്റെ ഉടമയാണ് അനീഷ്.പ്രദേശവാസിയായ വയോധികന്റെ മരണവുമായി തന്നെ ബന്ധപ്പെടുത്തി അനീഷ് വാർത്ത ചെയ്‌തെന്ന് എഴുതി വെച്ചാണ് രഞ്ജു പൊടിയൻ ആത്മഹത്യ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123685/youths-suicide-after-posting-on-social-media-online-channel-owner-arrested)