---
title: "സര്‍വകലാശാലകളില്‍ നിയമനം വേണമെങ്കില്‍ പാര്‍ട്ടി അംഗമാവണം എന്നതാണ് അവസ്ഥ: ഗവര്‍ണര്‍"
english_title: "Governer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123688/governer"
published_at: "2023-06-20T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64914e0103005_images_(2).jpeg"
keywords: []
---

# സര്‍വകലാശാലകളില്‍ നിയമനം വേണമെങ്കില്‍ പാര്‍ട്ടി അംഗമാവണം എന്നതാണ് അവസ്ഥ: ഗവര്‍ണര്‍

> **Lead Summary:** **കൊച്ചി**: വ്യാജരേഖ വിവാദം ആളിക്കത്തുന്നതിനിടെ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. സർവകലാശാലകളിൽ നിയമനം ലഭിക്കണമെങ്കിൽ പാർട്ടി അംഗമായിരിക്കണം എന്നതാണ് സംസ്ഥാനത്തെ നിലവിലുള്ള സ്ഥിതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗ്യതയില്ലാതെ പി.എച്ച്.ഡി അഡ്മിഷൻ ലഭിക്കണമെങ്കിൽ പാർട്ടിയുടെ വിദ്യാർഥി സംഘടനയിൽ അംഗമായിരിക്കണം. പാർട്ടിയുടെ യുവജന വിഭാഗത്തിൽ അംഗമാണെങ്കിൽ നിങ്ങൾക്ക് പല ആനുകൂല്യങ്ങളും ലഭിക്കും.

## Article Content

**കൊച്ചി**: വ്യാജരേഖ വിവാദം ആളിക്കത്തുന്നതിനിടെ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. സർവകലാശാലകളിൽ നിയമനം ലഭിക്കണമെങ്കിൽ പാർട്ടി അംഗമായിരിക്കണം എന്നതാണ് സംസ്ഥാനത്തെ നിലവിലുള്ള സ്ഥിതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗ്യതയില്ലാതെ പി.എച്ച്.ഡി അഡ്മിഷൻ ലഭിക്കണമെങ്കിൽ പാർട്ടിയുടെ വിദ്യാർഥി സംഘടനയിൽ അംഗമായിരിക്കണം. പാർട്ടിയുടെ യുവജന വിഭാഗത്തിൽ അംഗമാണെങ്കിൽ നിങ്ങൾക്ക് പല ആനുകൂല്യങ്ങളും ലഭിക്കും.

നിങ്ങൾക്ക് പ്രത്യേക അധികാരങ്ങൾ ലഭിക്കും. യോഗ്യതയില്ലെങ്കിലും അഡ്മിഷൻ ലഭിക്കും, യോഗ്യതയില്ലെങ്കിലും സർവകലാശാലയിൽ നിയമനം ലഭിക്കും. ദൗർഭാഗ്യവശാൽ ഇതാണ് ഇന്നത്തെ അവസ്ഥ. ഇത്തരം നിരവധികാര്യങ്ങൾ നടക്കുന്നു. വിഷയം തന്റെ മുന്നിലെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു. കെ വിദ്യ, നിഖിൽ തോമസ് എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോളിളക്കം സൃഷ്ടിക്കുന്നതിനിടെയാണ് ഗവർണറുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123688/governer)