---
title: "മോൻസൻ – സുധാകരൻ വിവാദം: സുധാകരൻ്റെ വിശ്വസ്ഥൻ എബിൻ എബ്രഹാമിനെതിരെ തെളിവുകൾ പുറത്ത് വിട്ട് പരാതിക്കാർ"
english_title: "Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123707/sudhakaran"
published_at: "2023-06-20T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64915c171e193_Screenshot_2023-06-20-13-24-26-53_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മോൻസൻ – സുധാകരൻ വിവാദം: സുധാകരൻ്റെ വിശ്വസ്ഥൻ എബിൻ എബ്രഹാമിനെതിരെ തെളിവുകൾ പുറത്ത് വിട്ട് പരാതിക്കാർ

> **Lead Summary:** മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരന്റെ വിശ്വസ്തനായ എബിൻ എബ്രഹാമിനെതിരെയും കൂടുതൽ തെളിവുകൾ പുറത്തുവിട്ട്പരാതിക്കാർ. എബിൻ എബ്രഹാം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിളിക്കുന്ന ശബ്ദരേഖ ലഭിച്ചു. ഉദ്യോഗസ്ഥനോട് എബിൻ കേസിൻ്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്.

## Article Content

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരന്റെ വിശ്വസ്തനായ എബിൻ എബ്രഹാമിനെതിരെയും കൂടുതൽ തെളിവുകൾ പുറത്തുവിട്ട്പരാതിക്കാർ. എബിൻ എബ്രഹാം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിളിക്കുന്ന ശബ്ദരേഖ ലഭിച്ചു. ഉദ്യോഗസ്ഥനോട് എബിൻ കേസിൻ്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്.

കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമോ എന്ന് എബിൻ ചോദിക്കുന്നുണ്ട്. മോൻസൻ അറസ്റ്റിലായ സമയത്ത് നടന്നതാണ് ഈ സംഭാഷണം. ഇതിനെ തുടർന്ന് എബിനേയും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കം നടത്തുന്നു. ഈ കേസിൽ തങ്ങൾ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല എന്ന് സുധാകരനും എബിൻ എബ്രഹാമും നേരത്തെ പറഞ്ഞതിന് ശേഷമാണ് ഈ ശബ്ദ രേഖ പുറത്തു വന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123707/sudhakaran)