---
title: "ഇരിട്ടി ഫയർ സ്റ്റേഷന് കരുത്തായി ഫാസ്റ്റ് റെസ്ക്യൂ വെഹിക്കിൾ"
english_title: "Fast Rescue Vehicle powered by Irtysh Fire Station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12371/fast-rescue-vehicle-powered-by-irtysh-fire-station"
published_at: "2021-11-23T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cb2310996d_PicsArt_11-23-02.43.56.jpg"
keywords: []
---

# ഇരിട്ടി ഫയർ സ്റ്റേഷന് കരുത്തായി ഫാസ്റ്റ് റെസ്ക്യൂ വെഹിക്കിൾ

> **Lead Summary:** ഇരിട്ടി: അപകട സ്ഥലത്ത് വേഗത്തിൽ എത്തി പ്രാഥമിക സുരക്ഷ ക്രമീകരണം നടത്താൻ ഉപയോഗിക്കുന്ന FRV എന്നറിയപ്പെടുന്ന ഫാസ്റ്റ് റെസ്ക്യൂ വെഹിക്കിൾ ഇരിട്ടി ഫയർസ്റ്റേഷനിൽ എത്തി.

## Article Content

ഇരിട്ടി: അപകട സ്ഥലത്ത് വേഗത്തിൽ എത്തി പ്രാഥമിക സുരക്ഷ ക്രമീകരണം നടത്താൻ ഉപയോഗിക്കുന്ന FRV എന്നറിയപ്പെടുന്ന ഫാസ്റ്റ് റെസ്ക്യൂ വെഹിക്കിൾ ഇരിട്ടി ഫയർസ്റ്റേഷനിൽ എത്തി.

ഹൈഡ്രോളിക് കട്ടർ, വാട്ടർ പമ്പ്,മിസ്റ്റ് പമ്പ്,ഫോം പമ്പ്,വുഡ് കട്ടർ തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങൾ അടങ്ങിയ ടാറ്റ കമ്പനിയുടെ yodha4×4 ആണ് ഫാസ്റ്റ് റെസ്ക്യൂ വെഹിക്കിൾ.

ട്രാഫിക് ബ്ലോക്ക്,അപകട മേഖലയിലേക്കുള്ള ഇടുങ്ങിയവഴി പലപ്പോളും വലിയ ഫയർ എൻജിൻ എത്താൻ വൈകുന്നതിന് കാരണമാകാറുണ്ട്. FRV വന്നതിലുടെ അപകടമേഖലയിൽ ഉടനെത്തി രക്ഷാപ്രവർത്തനം നടത്താൻ സഹായകമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12371/fast-rescue-vehicle-powered-by-irtysh-fire-station)