---
title: "നിഖിലിനായി ശുപാർശ ചെയ്തത് പാർട്ടിക്കാരൻ: എം എസ് എം കോളേജ് മാനേജർ"
english_title: "MSM College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123718/msm-college"
published_at: "2023-06-20T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64916194e2f1a_Screenshot_2023-06-20-13-40-23-67_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# നിഖിലിനായി ശുപാർശ ചെയ്തത് പാർട്ടിക്കാരൻ: എം എസ് എം കോളേജ് മാനേജർ

> **Lead Summary:** **ആലപ്പുഴ**: സി.പി.എം നേതാവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന് എം.എസ്.എം കോളേജ് മാനേജർ പി.എ ഹിലാൽ ബാബു. ആ നേതാവിന്റെ പേര് പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ആലപ്പുഴ**: സി.പി.എം നേതാവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന് എം.എസ്.എം കോളേജ് മാനേജർ പി.എ ഹിലാൽ ബാബു. ആ നേതാവിന്റെ പേര് പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ സർട്ടിഫിക്കറ്റ് നൽകിയ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സജീവമായി നിൽക്കുന്ന ഒരു രാഷ്ട്രീയപ്രവർത്തകനാണ് അദ്ദേഹത്തിനായി ശുപാർശ ചെയ്തത്.ഇതേ വ്യക്തി ഇതിന് മുൻപും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് പറയുന്നത് ശരിയായ കാര്യമല്ല. പ്രവേശനം നൽകിയത് ഫീസ് വാങ്ങിയിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോളേജിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ല. വ്യാജസർട്ടിഫിക്കറ്റാണെന്ന് മനസ്സിലായത് ഇപ്പോഴാണ്. അഡ്മിഷന്റെ കാര്യത്തിൽ അധ്യാപകർ തെറ്റുകാരാണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123718/msm-college)