---
title: "കാർഷിക മേഖലയിലെ സംരംഭകർക്ക് ജൈവവള നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു"
english_title: "Training in manure production "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12373/training-in-manure-production"
published_at: "2021-11-23T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cb5b31b051_1637659591WhatsApp Image 2021-11-23 at 2.39.40 PM (1).jpeg"
keywords: []
---

# കാർഷിക മേഖലയിലെ സംരംഭകർക്ക് ജൈവവള നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി: കാർഷിക മേഖലയിലെ സംരംഭകർക്കു വേണ്ടി ജൈവവള നിർമ്മാണ പരിശീലനം ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇരിട്ടിയിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി: കാർഷിക മേഖലയിലെ സംരംഭകർക്കു വേണ്ടി ജൈവവള നിർമ്മാണ പരിശീലനം ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇരിട്ടിയിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു.

ക്ലസ്റ്റർ ഹെഡ് വിജി എബ്രഹാം അധ്യക്ഷനായി. കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഷഹനാസ് ക്ലാസ്സ് നയിച്ചു.എം.വി പ്രേമരാജൻ,ജിത്ത് ജോസ് തുടങ്ങിയവർ സംസാരിച്ചു.ഇരിട്ടി കണിച്ചാർ ബ്രാഞ്ചുകളിൽ നിന്നായി അൻപതോളം സംരംഭകരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12373/training-in-manure-production)