---
title: "മദ്യപൻമാരുടെ കേന്ദ്രമായി അടയ്ക്കാത്തോട് ടൗൺ ; പ്രദേശത്ത് മദ്യവിൽപന വ്യാപകം"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123730/adakkathod"
published_at: "2023-06-20T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64916acd71e94_download_-_2023-06-20T142823.718.jpeg"
keywords: []
---

# മദ്യപൻമാരുടെ കേന്ദ്രമായി അടയ്ക്കാത്തോട് ടൗൺ ; പ്രദേശത്ത് മദ്യവിൽപന വ്യാപകം

> **Lead Summary:**  **അടയ്ക്കാത്തോട്**: അടക്കാത്തോട് ടൗണിൽ മദ്യപന്മാർ തമ്മിൽ ഏറ്റുമുട്ടലും സംഘർഷവും പതിവാകുന്നു . അടയ്ക്കാത്തോട് ക്ഷീരസംഘം പരിസരത്തും ,ഈർച്ച മില്ലിൻ്റെപരിസരത്തും , ടെലഫോൺ എക്സ്ചേഞ്ച് പരിസരത്തും, സാംസ്കാരിക കേന്ദ്രത്തിലും തമ്പടിക്കുന്ന മദ്യപന്മാർ ആണ് ദിവസങ്ങളായി ഏറ്റുമുട്ടുന്നത്. ചൊവ്വാഴ്ച രാവിലെയും ക്ഷീര സംഘത്തിന്റെ പരിസരത്ത് സംഘർഷമുണ്ടായതായി നാട്ടുകാർ പറയുന്നു .

## Article Content

 **അടയ്ക്കാത്തോട്**: അടക്കാത്തോട് ടൗണിൽ മദ്യപന്മാർ തമ്മിൽ ഏറ്റുമുട്ടലും സംഘർഷവും പതിവാകുന്നു . അടയ്ക്കാത്തോട് ക്ഷീരസംഘം പരിസരത്തും ,ഈർച്ച മില്ലിൻ്റെപരിസരത്തും , ടെലഫോൺ എക്സ്ചേഞ്ച് പരിസരത്തും, സാംസ്കാരിക കേന്ദ്രത്തിലും തമ്പടിക്കുന്ന മദ്യപന്മാർ ആണ് ദിവസങ്ങളായി ഏറ്റുമുട്ടുന്നത്. ചൊവ്വാഴ്ച രാവിലെയും ക്ഷീര സംഘത്തിന്റെ പരിസരത്ത് സംഘർഷമുണ്ടായതായി നാട്ടുകാർ പറയുന്നു .

ടെലഫോൺ എക്സേഞ്ചിന് മുൻവശത്തെ ചാപ്പത്തോട് കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പനയും വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. സംഘർഷം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസും മേഖലയിൽ അന്വേഷണം നടത്തി വരികയാണ് .

ശാന്തമായിരുന്ന അടയ്ക്കാത്തോട് ടൗണിലെക്രമസമാധാനം മദ്യപന്മാരുടെ ഏറ്റുമുട്ടൽ മൂലം അശാന്തി പടരുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .മദ്യപന്മാരുടെ പരസ്പരമുള്ള ഏറ്റുമുട്ടലും, അസഭ്യം പറച്ചിലും സമീപത്തെ വ്യാപാരികൾക്കും അസഹനീയമാണെന്ന് പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123730/adakkathod)