---
title: "എം ഡി എം എ യും, കഞ്ചാവും, സ്പിരിറ്റും കണ്ണൂർ ടൗൺ പോലീസ് പിടികൂടി"
english_title: "MDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123734/mdma"
published_at: "2023-06-20T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64916db4c4509_Picsart_23-06-20_14-42-41-268.jpg"
keywords: []
---

# എം ഡി എം എ യും, കഞ്ചാവും, സ്പിരിറ്റും കണ്ണൂർ ടൗൺ പോലീസ് പിടികൂടി

> **Lead Summary:** മാരക മയക്കുമരുന്നായ എം ഡി എം എ യും കഞ്ചാവും 924 ലിറ്റർ സ്പിരിറ്റും കണ്ണൂർ ടൗൺ പോലീസ് പിടികൂടി . കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ അജിത് കുമാർ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കണ്ണൂർ സിറ്റി ഡാൻസാഫും, അതാത് സ്റ്റേഷൻ പരിധിയിലെ പൊലീസും ചേർന്ന് നടത്തി വരുന്ന ശക്തമായ പരിശോധനയിലാണ് പിടികൂടിയത്.

## Article Content

മാരക മയക്കുമരുന്നായ എം ഡി എം എ യും കഞ്ചാവും 924 ലിറ്റർ സ്പിരിറ്റും കണ്ണൂർ ടൗൺ പോലീസ് പിടികൂടി . കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ അജിത് കുമാർ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കണ്ണൂർ സിറ്റി ഡാൻസാഫും, അതാത് സ്റ്റേഷൻ പരിധിയിലെ പൊലീസും ചേർന്ന് നടത്തി വരുന്ന ശക്തമായ പരിശോധനയിലാണ് പിടികൂടിയത്.

ഇന്നലെ രാത്രിയിൽ നടന്ന പരിശോധനയിൽ കണ്ണൂർ യോഗശാല റോഡിൽ വച്ച് വിൽപ്പനക്കായി കൊണ്ടുവന്ന 4.26ഗ്രാം എം ഡി എം എ യും 3.07 ഗ്രാം കഞ്ചാവുമായി അരുൺ പി, വയസ്സ് 27, പൊക്കയിന്റെവിട ഹൗസ് തൂവക്കുന്ന്, അജിനാസ് വി,വയസ്സ് 27,വടക്കെയിൽ ഹൗസ്, തൂവക്കുന്ന്,പൊയിലൂർ, ഷാലിൻ കെ വയസ്സ് 30, കിഴക്കെയിൽ ഹൗസ്,പൊയിലൂർ, തൂവക്കുന്ന് എന്നിവരെ അറസ്റ്റ് ചെയ്തു. തുടർന്ന് ഇവരെ സ്റ്റേഷനിൽ എത്തിച്ച് NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് മുൻവശം വച്ച് നിയമ വിരുദ്ധമായി കാറിൽ 28 കന്നാസുകളിലായി കടത്തികൊണ്ട് വന്ന 924 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു. പോലീസിനെ കണ്ട് പെട്ടന്ന് വാഹനം റിവേഴ്സ് എടുത്ത് പോകാൻ ശ്രമിക്കവേയാണ് പിടികൂടിയത്. വാഹനം ഓടിച്ചു വന്നയാൾ ഓടി രക്ഷപ്പെട്ടു ഇയാളെ കുറിച്ച് അന്വേഷിച്ച് വരികയാണ്.

പിന്നീട് ടൗൺ സ്റ്റേഷനിൽ അബ്കാരി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ സി. എച്ച് നസീബ്, ഹാരിഷ്, മഹിജൻ എ എസ് ഐ മാരായ അജയൻ, രഞ്ജിത്ത്, എസ് സി പി ഒ മിഥുൻ, സി പി ഒ മാരായ നാസർ, റമീസ്, മെൽവിൻ,ശ്രീജേഷ്, റജിൽരാജ്, ബിനു, രാഹുൽ, അനൂപ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123734/mdma)