---
title: "ഉന്നത വിജയികൾക്കുള്ള ആദരവ് സംഘടിപ്പിച്ചു"
english_title: "Thalasery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123737/thalasery"
published_at: "2023-06-20T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64916ddc218d7_IMG-20230620-WA0022.jpg"
keywords: []
---

# ഉന്നത വിജയികൾക്കുള്ള ആദരവ് സംഘടിപ്പിച്ചു

> **Lead Summary:** **തലശ്ശേരി**: മോന്താൽ ശ്രീനാരായണ അങ്കണവാടിയുടെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള ആദരവ് സംഘടിപ്പിച്ചു. മോന്താൽ: മോന്താലിലെ ശ്രീ നാരായണ അങ്കണവാടിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ വച്ച് അംഗൻവാടി ഹെൽപ്പറായ പി.കെ.സുമക്കുള്ള യാത്രയയപ്പും നൽകി. ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനവും വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും നിർവ്വഹിച്ചു.

## Article Content

**തലശ്ശേരി**: മോന്താൽ ശ്രീനാരായണ അങ്കണവാടിയുടെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള ആദരവ് സംഘടിപ്പിച്ചു. മോന്താൽ: മോന്താലിലെ ശ്രീ നാരായണ അങ്കണവാടിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ വച്ച് അംഗൻവാടി ഹെൽപ്പറായ പി.കെ.സുമക്കുള്ള യാത്രയയപ്പും നൽകി. ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനവും വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും നിർവ്വഹിച്ചു.

പി.പി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വി.കെ.ഖാലിദ്, പി.കെ.അജിതകുമാരി, സി.കെ.രാജൻ എന്നിവർ സംസാരിച്ചു.കെ.വി.സുധർമ്മ സ്വാഗതവും കെ.എം.ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. പഞ്ചമി സുനിൽ, കെ.അമൽ കൃഷ്ണ, എസ്.ശ്രീനന്ദ, ജാന്വവ് സുരേന്ദ്രൻ, അമൃത, പി.കെ.സുമ എന്നിവർ മറുപടി ഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123737/thalasery)