---
title: "വിജയികളെ അനുമോദിച്ചു"
english_title: "winners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123740/winners"
published_at: "2023-06-20T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64916e9655189_IMG-20230620-WA0024.jpg"
keywords: []
---

# വിജയികളെ അനുമോദിച്ചു

> **Lead Summary:** മുസ്ലിം ലീഗ് കൂത്തുപറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.

## Article Content

മുസ്ലിം ലീഗ് കൂത്തുപറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.

പി.കെ. കെ സൗധത്തിൽ നടന്ന അനുമോദ ചടങ്ങ് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം സി.പി. ഒ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സർ സയ്യിദ് കോളേജ് അസി.പ്രഫസർ മുഹമ്മദ് സാലിഹ് സി കരിയർ ഗൈഡൻസ് ക്ലാസെടുത്തു. മൊട്ടമ്മൽ അലി അധ്യക്ഷത വഹിച്ചു.

ചന്ദ്രിക മുൻ റസിഡന്റ് എഡിറ്റർ ടി.സി മുഹമ്മദ്, സിദ്ധീഖ് പാറാൽ , എ.ടി അഷ്റഫ് ഹാജി, സലാം മൂര്യാട് , പി.പി. ഹനീഫ, യു.വി അഷ്റഫ്, പി.പി. ഖാദർ .എൻ.വി അസ്ഹർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123740/winners)