---
title: "ഒൻപത് ലിറ്റർ വിദേശ മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123744/thaliparamba"
published_at: "2023-06-20T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64917107a6232_Screenshot_2023-06-20-14-52-40-58_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഒൻപത് ലിറ്റർ വിദേശ മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ 

> **Lead Summary:** **തളിപ്പറമ്പ**: തളിപ്പറമ്പിൽ ഒൻപത് ലിറ്റർ വിദേശ മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. മദ്യം കടത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു. രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിൽ നടന്ന പരിശോധനയിലാണ് ഒൻപത് ലിറ്റർ വിദേശ മദ്യവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടിയത്.

## Article Content

**തളിപ്പറമ്പ**: തളിപ്പറമ്പിൽ ഒൻപത് ലിറ്റർ വിദേശ മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. മദ്യം കടത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു. രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിൽ നടന്ന പരിശോധനയിലാണ് ഒൻപത് ലിറ്റർ വിദേശ മദ്യവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടിയത്.

താലൂക്ക്-തല സ്ട്രൈക്കിംഗ് ഫോർസ് ഡ്യൂട്ടി ഭാഗമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.വി അഷ്റഫിൻ്റെ നേതൃത്വത്തിൽ കുറുമാത്തൂർ, വളക്കൈ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ നെടുമുണ്ടയിൽ വെച്ച് ബൈക്കിൽ കടത്തുകയായിരുന്ന 5 ലിറ്റർ വിദേശ മദ്യം സഹിതം ചുഴലി കപ്പുംകര സ്വദേശി എ.സന്തോഷ് (43)നെ അറസ്റ്റ് ചെയ്തു. ഇയാളുടെ ബൈക്കും കസ്റ്റഡിയിൽ എടുത്തു. തളിപ്പറമ്പിൽ വെച്ച് നാല് ലിറ്റർ വിദേശമദ്യം സഹിതം ബംഗാൾ സ്വദേശി തപോൻ മണ്ഡൽ (23) എന്നയാളെയും അറസ്റ്റ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ പി.ആർ വിനീത്, പി.സൂരജ്, ഡ്രൈവർ പി.വി അജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123744/thaliparamba)