---
title: "തൊണ്ടിയിൽ സെൻറ് ജോൺസ് യുപിയിൽ കവിയിലൂടെ കവിതയിലേക്ക് പരിപാടി നടന്നു."
english_title: "Thundiyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123793/thundiyil"
published_at: "2023-06-20T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64919a5b10e13_IMG-20230620-WA0048.jpg"
keywords: []
---

# തൊണ്ടിയിൽ സെൻറ് ജോൺസ് യുപിയിൽ കവിയിലൂടെ കവിതയിലേക്ക് പരിപാടി നടന്നു.

> **Lead Summary:**  **പേരാവൂർ**: വായനാവാരാചരണത്തിന്റെ രണ്ടാം ദിവസം തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ നടന്ന പരിപാടിയാണ് കവിയിലൂടെ കവിതയിലേക്ക്. സ്കൂൾ ഹാളിൽ നടന്ന പരിപാടി പ്രശസ്ത കവിയും ശില്പിയുമായ അനിൽ പുനർജനി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആഗ്നസ് കുര്യൻ,ബീന , അഞ്ജു ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.

## Article Content

 **പേരാവൂർ**: വായനാവാരാചരണത്തിന്റെ രണ്ടാം ദിവസം തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ നടന്ന പരിപാടിയാണ് കവിയിലൂടെ കവിതയിലേക്ക്. സ്കൂൾ ഹാളിൽ നടന്ന പരിപാടി പ്രശസ്ത കവിയും ശില്പിയുമായ അനിൽ പുനർജനി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആഗ്നസ് കുര്യൻ,ബീന , അഞ്ജു ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.

ജീവിതാനുഭവങ്ങളിലൂടെ കാവ്യലോകത്തേക്ക് യാത്രയാകുന്നതിന് കുട്ടികളെ പ്രേരിപ്പിക്കുന്നതിനായി സ്കൂളിൽ സംഘടിപ്പിക്കുന്ന വിവിധ പദ്ധതികളിലൊണ് 'കവിയിലൂടെ കവിതയിലേക്ക്'.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123793/thundiyil)