---
title: "സി.ഐ.ടി.യു. ഇരിട്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി സദസ്സ് സംഘടിപ്പിച്ചു."
english_title: "CITU A meeting of workers was organized under the leadership of Iritty Eriya Committee. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123813/citu-a-meeting-of-workers-was-organized-under-the-leadership-of-iritty-eriya-committee"
published_at: "2023-06-20T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491ada4d9021_citu_thozhilali.jpg"
keywords: []
---

# സി.ഐ.ടി.യു. ഇരിട്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി സദസ്സ് സംഘടിപ്പിച്ചു.

> **Lead Summary:**  ഇരിട്ടി; കേന്ദ്ര സർക്കാറിൻ്റെ വർഗ്ഗിയ പ്രീണന നയങ്ങളിലും, തൊഴിലാളി വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് സി.ഐ.ടി.യു. ഇരിട്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗിയതക്കെതിരെ വർഗ്ഗഐക്യം എന്ന മുദ്രാവാക്യമുയർത്തി തൊഴിലാളി സദസ്സ് സംഘടിപ്പിച്ചു. സി.ഐ.ടി.യു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് വൈ.വൈ. മത്തായി തൊഴിലാളി സദസ്സ് ഉത്ഘാടനം ചെയ്തു. സി.ഐ.ടി.യു. ഏറിയ പ്രസിഡണ്ട് വി.ബി.ഷാജു അധ്യക്ഷത വഹിച്ചു. ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ, സെമിന.കെ. എന്നിവർ സംസാരിച്ചു.

## Article Content

 ഇരിട്ടി; കേന്ദ്ര സർക്കാറിൻ്റെ വർഗ്ഗിയ പ്രീണന നയങ്ങളിലും, തൊഴിലാളി വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് സി.ഐ.ടി.യു. ഇരിട്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗിയതക്കെതിരെ വർഗ്ഗഐക്യം എന്ന മുദ്രാവാക്യമുയർത്തി തൊഴിലാളി സദസ്സ് സംഘടിപ്പിച്ചു. സി.ഐ.ടി.യു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് വൈ.വൈ. മത്തായി തൊഴിലാളി സദസ്സ് ഉത്ഘാടനം ചെയ്തു. സി.ഐ.ടി.യു. ഏറിയ പ്രസിഡണ്ട് വി.ബി.ഷാജു അധ്യക്ഷത വഹിച്ചു. ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ, സെമിന.കെ. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123813/citu-a-meeting-of-workers-was-organized-under-the-leadership-of-iritty-eriya-committee)