---
title: "ലഹരിക്കും വർഗീയതയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം പദയാത്ര നടത്തി"
english_title: "Youth Congress Aaralam marched against drunkenness and communalism"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12384/youth-congress-aaralam-marched-against-drunkenness-and-communalism"
published_at: "2021-11-23T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cbde16d2c6_PicsArt_11-23-03.39.05.jpg"
keywords: []
---

# ലഹരിക്കും വർഗീയതയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം പദയാത്ര നടത്തി

> **Lead Summary:** ഇരിട്ടി: ലഹരിക്ക് മതമില്ല, ഇന്ത്യ മത രഷ്ട്രമല്ല, തീവ്രവാദം വിസ്മയമല്ല എന്ന മുദ്രവാക്യവുമായി യൂത്ത് കോൺഗ്രസ് ആറളം പ്രസിഡണ്ട് അയ്യൂബ് ആറളത്തിന്റെ നേതൃത്വത്തിൽ എടൂരിൽ നിന്ന് ആറളത്തേക്ക് പദയാത്ര നടത്തി.

## Article Content

ഇരിട്ടി: ലഹരിക്ക് മതമില്ല, ഇന്ത്യ മത രഷ്ട്രമല്ല, തീവ്രവാദം വിസ്മയമല്ല എന്ന മുദ്രവാക്യവുമായി യൂത്ത് കോൺഗ്രസ് ആറളം പ്രസിഡണ്ട് അയ്യൂബ് ആറളത്തിന്റെ നേതൃത്വത്തിൽ എടൂരിൽ നിന്ന് ആറളത്തേക്ക് പദയാത്ര നടത്തി.

പദയാത്ര യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കുട്ടം ഉദ്ഘാടനം ചെയ്തു. സോനു വി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം എൽ എ പതാക കൈമാറി.

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് സുധീപ് ജയിംസ്, സംസ്ഥാന സെക്രട്ടറി വിനിഷ് ചുള്ളിയൻ, ബ്ലോക്ക് പഞ്ചായ്യത്ത് പ്രസിഡണ്ട് കെ.വോലയുധൻ, ഡിസിസി സെക്രട്ടറിമരായാ വിടി തോമസ്, സാജുതോമസ്, ബിബിൻസൺ, ജാക്സൺ, നൗഫൽ ആറളം തുടങ്ങിയവർ സംസാരിച്ചു.

 സമാപന സമ്മേളനം ആറളത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. അരവിന്ദൻ അക്കാനശ്ശേരി, നാസർ ചാത്തോത്ത്, ഷാനിദ് പുന്നാട്, അജ്മൽ, ടെറ്റസ് അലക്സ്,ബെന്നി,രേഖ റോബിൻ മാത്യു, നിധിൻ നടുവനാട്, സനിൽ വെളിമാനം തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12384/youth-congress-aaralam-marched-against-drunkenness-and-communalism)