---
title: "വനിതാ കമ്മീഷന്‍ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി"
english_title: "Women commission adalat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12386/women-commission-adalat"
published_at: "2021-11-23T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cbe903a57f_images - 2021-11-23T154222.698.jpeg"
keywords: []
---

# വനിതാ കമ്മീഷന്‍ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി

> **Lead Summary:**  **കണ്ണൂർ: **വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. 75 പരാതികള്‍ പരിഗണിച്ചു.

## Article Content

 **കണ്ണൂർ: **വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. 75 പരാതികള്‍ പരിഗണിച്ചു.

12 പരാതികള്‍ റിപ്പോര്‍ട്ടിനയച്ചു. 38 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. വിസ തട്ടിപ്പ്, ഗാര്‍ഹിക പീഡനങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.

സത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കൂടുതല്‍ പേര്‍ പരാതികളുമായി ധൈര്യപൂര്‍വ്വം മുന്നോട്ട് വരുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു.

പാനല്‍ അഭിഭാഷകരായ കെ എം പ്രമീള, കെ പി ഷിമ്മി, വിമലകുമാരി, പത്മജ പത്മനാഭന്‍ വനിതാസെല്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ രമ്യ, ടി ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12386/women-commission-adalat)