---
title: "കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി സ്കൂളിൽ യോഗ ദിനവും, സംഗീത ദിനവും ആചരിച്ചു."
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123913/kottiyoor"
published_at: "2023-06-21T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649287c91a535_IMG-20230621-WA0011.jpg"
keywords: []
---

# കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി സ്കൂളിൽ യോഗ ദിനവും, സംഗീത ദിനവും ആചരിച്ചു.

> **Lead Summary:** **കൊട്ടിയൂർ**: എൻ.എസ്.എസ്. കെ.യു.പി സ്കൂളിൽ യോഗ ദിനവും, സംഗീത ദിനവും ആചരിച്ചു. സ്കൂളിലെ കളരിപ്പയറ്റ് ടീമിന്റെ നേതൃത്വത്തിൽ യോഗ ദിനവും, വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഗീത ദിനവും ആ ചരിച്ചു. കേളകം സി.വി. എൻ കളരി ഗുരുക്കൾ ശ്രീ.കെ. പവിത്രൻ യോഗയുടെ പ്രാധാന്യം വിശദീകരിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി. സുമിത . എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംഗീത ദിനത്തിന്റെ പ്രാധാന്യം എസ്.ആർ.ജി കൺവീനർ ശ്രീമതി ജിഷാറാണി വി.എസ് വിശദീകരിച്ചു.

## Article Content

**കൊട്ടിയൂർ**: എൻ.എസ്.എസ്. കെ.യു.പി സ്കൂളിൽ യോഗ ദിനവും, സംഗീത ദിനവും ആചരിച്ചു. സ്കൂളിലെ കളരിപ്പയറ്റ് ടീമിന്റെ നേതൃത്വത്തിൽ യോഗ ദിനവും, വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഗീത ദിനവും ആ ചരിച്ചു. കേളകം സി.വി. എൻ കളരി ഗുരുക്കൾ ശ്രീ.കെ. പവിത്രൻ യോഗയുടെ പ്രാധാന്യം വിശദീകരിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി. സുമിത . എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംഗീത ദിനത്തിന്റെ പ്രാധാന്യം എസ്.ആർ.ജി കൺവീനർ ശ്രീമതി ജിഷാറാണി വി.എസ് വിശദീകരിച്ചു.

പവിത്രൻ ഗുരുക്കൾ കുട്ടികളെ യോഗാസനങ്ങളുടെ ഡെമോ ചെയ്യിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ പി.ആർ.രാജീവൻ , മാനേജർ കെ.സുനിൽ കുമാർ ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ സംഗീത അർച്ചനയും നടന്നു. അധ്യാപകരായ രജി.ടി.ഡി , ഉമ കെ.ബി, പി.കെ.പ്രജിന , അഞ്ജു കെ.എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123913/kottiyoor)