---
title: "വായന വാരം ഉദ്ഘാടനം ചെയ്തു"
english_title: "Reading week was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123940/reading-week-was-inaugurated"
published_at: "2023-06-21T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64929d72cbcb6_Screenshot_20230621-121738_WhatsApp.jpg"
keywords: []
---

# വായന വാരം ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **പെരിങ്ങത്തൂർ** : മൗണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂൾ മലയാള വിഭാഗവും ഇംഗ്ലീഷ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പി.എൻ പണിക്കരുടെ സ്മരണാർഥം രണ്ടാഴ്ചത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്തും കടവ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

 **പെരിങ്ങത്തൂർ** : മൗണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂൾ മലയാള വിഭാഗവും ഇംഗ്ലീഷ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പി.എൻ പണിക്കരുടെ സ്മരണാർഥം രണ്ടാഴ്ചത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്തും കടവ് ഉദ്ഘാടനം നിർവഹിച്ചു.

എക്സികുട്ടീവ് ഡയറക്ടർ, ഫൈസൽ കെ.കെ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി ഗിരിഷ് സ്വാഗതവും പ്രിൻസിപ്പാൾ ശ്രീമതി ഷംഷാദ ആശംസകളും അർപ്പിച്ചു. ശ്രീമതി ഷിമി സുധീഷ് നന്ദിയും രേഖപ്പെടുത്തി. ക്ലാസ് മാഗസിൻ , ബുക്ക് കവർ ഡിസൈൻ, കഥാകൃത്ത് പരിചയം, ചുമർ മാഗസിൻ, പുസ്തക സംവാദം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് രണ്ടാഴ്ച കാലത്തേക്ക് ആസൂത്രണം ചെയ്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123940/reading-week-was-inaugurated)