---
title: "'കചടതപ 'വായന പരിപോഷണ പരിപാടി ഉദ്ഘാടനം ചെയ്തു"
english_title: "Kachathapa 'reading promotion program' was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123947/kachathapa-reading-promotion-program-was-inaugurated"
published_at: "2023-06-21T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492a1f5712d1_Screenshot_2023-06-21-12-31-32-96_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# 'കചടതപ 'വായന പരിപോഷണ പരിപാടി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തൊണ്ടിയിൽ** : തൊണ്ടിയിൽ സെന്റ് ജോൺസ് യു. പി. സ്കൂളിൽ വായന പരിപോഷണ പരിപാടിയായ 'കചടതപ' ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബാബുരാജ് കെ.എ. ഉദ്ഘാടനം ചെയ്തു. പേരാവൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ എം അധ്യക്ഷയായി. മുരിങ്ങോടിയിലെ മനോജ് റോഡിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് പദ്ധതി വിശദീ കരണം നടത്തി.

## Article Content

**തൊണ്ടിയിൽ** : തൊണ്ടിയിൽ സെന്റ് ജോൺസ് യു. പി. സ്കൂളിൽ വായന പരിപോഷണ പരിപാടിയായ 'കചടതപ' ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബാബുരാജ് കെ.എ. ഉദ്ഘാടനം ചെയ്തു. പേരാവൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ എം അധ്യക്ഷയായി. മുരിങ്ങോടിയിലെ മനോജ് റോഡിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് പദ്ധതി വിശദീ കരണം നടത്തി.

സിസ്റ്റർ ആൽഫി (എസ്.കെ.ഡി), മദർ പി.ടി.എ. പ്രസിഡന്റ് ബിന്ദു കൃഷ്ണ, ഹിന്ദി ക്ലബ്ബ് കൺവീനർ പ്രസാദ് തോമസ് എന്നിവർ സംസാരിച്ചു. അധ്യാപകരായ ജി ജോ ജോസഫ്, സിൽജ കെ, നിത ജോസ്, ആഗ്നസ് കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വായന വാരാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച കചടതപ യിലൂടെ കുട്ടികളുടെ വായന സംഘങ്ങൾ രൂപീകരിച്ച് പുസ്തക ചർച്ചയും വായനാനുഭവ വിവരണവും നടത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.

പ്രാദേശികമായി രൂപീകരിക്കുന്ന വായന സംഘങ്ങൾ ഓരോ പ്രദേശത്തും പൊതു ഇടങ്ങളിൽ കൃത്യമായി സമ്മേളിച്ച് വായനാനുഭവങ്ങൾ പങ്കുവെക്കും. മുരിങ്ങോടിയിലെ മനോജ് റോഡിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അക്സ മരിയയുടെ ഭവനത്തിലാണ് ആദ്യ വായന സംഘ രൂപീകരണം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123947/kachathapa-reading-promotion-program-was-inaugurated)