---
title: "ഹജ്ജിനെത്തിയ കണ്ണൂർ സ്വദേശി മരിച്ചു"
english_title: "A native of Kannur on Hajj died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124004/a-native-of-kannur-on-hajj-died"
published_at: "2023-06-21T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492c91408fed_Screenshot_2023-06-21-15-15-58-03_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# ഹജ്ജിനെത്തിയ കണ്ണൂർ സ്വദേശി മരിച്ചു

> **Lead Summary:** **റിയാദ്**: ഹജ്ജ് നിർവഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ സ്വദേശി മരിച്ചു. നോർത്ത് മാട്ടൂൽ സ്വദേശി ബായൻ ചാലിൽ അബ്ദുല്ല എന്നയാളാണ് ബുധനാഴ്ച പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

## Article Content

**റിയാദ്**: ഹജ്ജ് നിർവഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ സ്വദേശി മരിച്ചു. നോർത്ത് മാട്ടൂൽ സ്വദേശി ബായൻ ചാലിൽ അബ്ദുല്ല എന്നയാളാണ് ബുധനാഴ്ച പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

മക്കയിലെത്തി ഉംറ നിർവഹിച്ചതിന് ശേഷം ഇദ്ദേഹം മസ്തിഷ്കാഘാത ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശനിയാഴ്ച മുതൽ ചികിത്സയിലായിരുന്നു. ഭാര്യ ഖദീജയുമൊത്താണ് ഇദ്ദേഹം ഹജ്ജിനെത്തിയത്.

മക്കൾ: ജസീല, ജുമൈല, മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷംസീൽ.മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് മക്ക ഐ.സി.എഫ് വെൽഫയർ സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124004/a-native-of-kannur-on-hajj-died)