---
title: "കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശില്പശാലയും സംഘടിപ്പിച്ചു"
english_title: "Govt LP School, Kolithat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124014/govt-lp-school-kolithat"
published_at: "2023-06-21T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492d262d89db_Screenshot_2023-06-21-16-04-13-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശില്പശാലയും സംഘടിപ്പിച്ചു

> **Lead Summary:** **കേളകം** : കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിൽ പിടിഎ ജനറൽ ബോഡിയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ഗണിത - സചിത്ര പാഠപുസ്തകശില്പശാലയും സംഘടിപ്പിച്ചു. പ്രശസ്ത നാടൻപാട്ട് കലാകാരൻ സജീവൻ കുയിലൂർ ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം** : കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിൽ പിടിഎ ജനറൽ ബോഡിയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ഗണിത - സചിത്ര പാഠപുസ്തകശില്പശാലയും സംഘടിപ്പിച്ചു. പ്രശസ്ത നാടൻപാട്ട് കലാകാരൻ സജീവൻ കുയിലൂർ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് ലിജീഷ് വള്ളോക്കരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ലിസി പി എ, സൗമ്യ ബിനു, ഉല്ലാസ് ജി ആർ, സജിന എൻ ജെ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124014/govt-lp-school-kolithat)