---
title: "കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124028/kelakam"
published_at: "2023-06-21T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492e068aa5b0_Screenshot_2023-06-21-17-02-50-96_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

> **Lead Summary:** **കേളകം**: അന്താരാഷ്ട്ര യോഗാദിനത്തിന്‍റെ ഭാഗമായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു ദിനാചരണം ഉദ്ഘാടനം ചെയ്തു. യോഗാചാര്യൻ ഫ്രാൻസിസ് കെ വി കുട്ടികൾക്ക് യോഗ ക്ലാസും യോഗ പരിശീലനവും നൽകി.

## Article Content

**കേളകം**: അന്താരാഷ്ട്ര യോഗാദിനത്തിന്‍റെ ഭാഗമായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു ദിനാചരണം ഉദ്ഘാടനം ചെയ്തു. യോഗാചാര്യൻ ഫ്രാൻസിസ് കെ വി കുട്ടികൾക്ക് യോഗ ക്ലാസും യോഗ പരിശീലനവും നൽകി.

സിപിഒ ജോബി ഏലിയാസ് സ്വാഗതവും എസിപിഒ അശ്വതി കെ ഗോപിനാഥ് നന്ദിയും പറഞ്ഞു. അധ്യാപകരായ അനുപ് കുമാർ പി വി, ജോൺ കെ ജെ, ടൈറ്റസ് പി സി എന്നിവർ നേതൃത്വം നൽകി. തുടര്‍ന്ന്, എസ്പിസി കുട്ടികളുടെ നേതൃത്വത്തില്‍ യോഗ പ്രദര്‍ശനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124028/kelakam)