---
title: "സംസ്ഥാനത്ത് പനി പടരുന്നു: കൊല്ലത്ത് 2 മരണം; ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു, പനിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയും"
english_title: "Feaver"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124032/feaver"
published_at: "2023-06-21T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492e482c3555_IMG-20230621-WA0064.jpg"
keywords: []
---

# സംസ്ഥാനത്ത് പനി പടരുന്നു: കൊല്ലത്ത് 2 മരണം; ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു, പനിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയും

> **Lead Summary:** **കൊല്ലം:** സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധയെ തുടർന്ന് മരണം. കൊല്ലത്താണ് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചത്. ചവറ സ്വദേശി അരുൺ കൃഷ്ണ ആണ് മരിച്ചത്. പനി ബാധിച്ച് ചാത്തന്നൂർ സെന്റ് ജോർജ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിജിത്ത് മരിച്ചു. ഒഴുകുപാറ സ്വദേശി ബൈജു ഷൈമ ദമ്പതികളുടെ മകനാണ് അഭിജിത്ത്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 3 ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

## Article Content

**കൊല്ലം:** സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധയെ തുടർന്ന് മരണം. കൊല്ലത്താണ് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചത്. ചവറ സ്വദേശി അരുൺ കൃഷ്ണ ആണ് മരിച്ചത്. പനി ബാധിച്ച് ചാത്തന്നൂർ സെന്റ് ജോർജ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിജിത്ത് മരിച്ചു. ഒഴുകുപാറ സ്വദേശി ബൈജു ഷൈമ ദമ്പതികളുടെ മകനാണ് അഭിജിത്ത്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 3 ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) എന്ന യുവതിയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അഖിലയുടെ മരണം. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124032/feaver)