---
title: "കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക്  സനൂപ് കുമാർ പി വി തെരഞ്ഞെടുക്കപ്പെട്ടു "
english_title: "Calicut university "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124040/calicut-university"
published_at: "2023-06-21T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492f0506093f_IMG-20230621-WA0018.jpg"
keywords: []
---

# കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക്  സനൂപ് കുമാർ പി വി തെരഞ്ഞെടുക്കപ്പെട്ടു 

> **Lead Summary:** എയ്ഡഡ്കോളേജ് അധ്യാപക മണ്ഡലത്തിൽ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് സനൂപ് കുമാർ പി വി തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

എയ്ഡഡ്കോളേജ് അധ്യാപക മണ്ഡലത്തിൽ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് സനൂപ് കുമാർ പി വി തെരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ട്രാവൽ ആന്റ് ടൂറിസം വിഭാഗത്തിൽ അസി.പ്രൊഫസറാണ്. കണ്ണൂർ ജില്ലയിലെ ചാവശ്ശേരി സ്വദേശിയായ സനൂപ്കുമാർ ചാവശ്ശേരി ഗവ. ഹൈസ്കൂളിൽ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു.

മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ നിന്ന് ബിരുദവും കേരളയൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും എംഫിലും കരസ്ഥമാക്കി. എം ജി സർവ്വകലാശാലയിൽ ഗവേഷണം ചെയ്തു വരുന്നു.

അക്കാദമിക് - ടൂറിസം രംഗങ്ങളിൽ ഒരുപോലെ ഇടപെടലുകൾ നടത്തിവരുന്ന സനൂപ്കുമാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗവും ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനുമാണ്.

നിരന്തര പ്രയത്നവും ഉറച്ച രാഷ്ട്രീയനിലപാടുകളും അത് പ്രായോഗികവത്കരിക്കാനുള്ള ഇച്ഛാശക്തിയും സനൂപ് കുമാറിനെ വ്യത്യസ്ഥനാക്കുന്നു.

എ കെ പി സി ടി എ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധയാകർഷിക്കുന്നതായിത്തീരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124040/calicut-university)