---
title: "ഐസ്ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റ സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു"
english_title: "ice cream bomb exploded Incident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12407/ice-cream-bomb-exploded-incident"
published_at: "2021-11-23T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cd7d7acc85_PicsArt_11-22-04.22.54.jpg"
keywords: []
---

# ഐസ്ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റ സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

> **Lead Summary:** കണ്ണൂർ: ധർമ്മടത്ത് ഐസ്ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ്കുമാർ സ്വമേധയായാണ് കേസെ ടുത്തത്.

## Article Content

കണ്ണൂർ: ധർമ്മടത്ത് ഐസ്ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ്കുമാർ സ്വമേധയായാണ് കേസെ ടുത്തത്.

തിങ്കളാഴ്ച വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ സമീപത്ത് കുറ്റിക്കാട്ടിൽ വീണ പന്തെടുക്കാൻ പോയ 12 വയസുകാരന് കിട്ടിയ ഐസ്ക്രീം ബോൾ താഴെവീണ് പൊട്ടുകയായിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12407/ice-cream-bomb-exploded-incident)