---
title: "തലയാഴത്ത് വള്ളം മുങ്ങി ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു."
english_title: "Two members of a family died after their boat sank in Talayazh. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124078/two-members-of-a-family-died-after-their-boat-sank-in-talayazh"
published_at: "2023-06-21T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649306b3401d6_hjkl.jpg"
keywords: []
---

# തലയാഴത്ത് വള്ളം മുങ്ങി ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു.

> **Lead Summary:** **കോട്ടയം: **വൈക്കം തലയാഴത്ത് വള്ളം മുങ്ങി ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. ഉദയനാപുരം കൊടിയാട് പുത്തൻതറ വീട്ടിൽ ശരത് , ശരതിന്‍റെ സഹോദരി പുത്രൻ ഇവാൻ എന്നിവരാണ് മരിച്ചത്. മൂന്നു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇതിൽ ഒരാളുടെ നിലഗുരുതരം. ഇവരെ വൈക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചരയോടെ തലയാഴം ചെട്ടിക്കരി ഭാഗത്താണ് സംഭവം നടന്നത്. ഒരു കുടുംബത്തിലെ അഞ്ചു പേർ സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. സഞ്ചരിക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു.

## Article Content

**കോട്ടയം: **വൈക്കം തലയാഴത്ത് വള്ളം മുങ്ങി ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. ഉദയനാപുരം കൊടിയാട് പുത്തൻതറ വീട്ടിൽ ശരത് , ശരതിന്‍റെ സഹോദരി പുത്രൻ ഇവാൻ എന്നിവരാണ് മരിച്ചത്. മൂന്നു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇതിൽ ഒരാളുടെ നിലഗുരുതരം. ഇവരെ വൈക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചരയോടെ തലയാഴം ചെട്ടിക്കരി ഭാഗത്താണ് സംഭവം നടന്നത്. ഒരു കുടുംബത്തിലെ അഞ്ചു പേർ സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. സഞ്ചരിക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124078/two-members-of-a-family-died-after-their-boat-sank-in-talayazh)