---
title: "പട്ടപ്പകല്‍ കടയില്‍ നിന്നും  മോഷണം"
english_title: "Shoplifting in broad daylight "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124085/shoplifting-in-broad-daylight"
published_at: "2023-06-21T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64930e917ddbe_srfgdzggh.jpg"
keywords: []
---

# പട്ടപ്പകല്‍ കടയില്‍ നിന്നും  മോഷണം

> **Lead Summary:** **മാനന്തവാടി: **പട്ടപ്പകല്‍ കടയില്‍ നിന്നും 99 000 രൂപാ മോഷണം പോയ സംഭവത്തില്‍ വെള്ളമുണ്ട പോലീസ് അന്വേഷണം ആരംഭിച്ചു.പീച്ചംകോട് മുതിര അബ്ദുള്ളയുടെ സ്‌റ്റേഷനറികടയില്‍ നിന്നും മറ്റൊരാള്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന 99000 രൂപ ചൊവ്വാഴ്ച ഉച്ചക്ക് മോഷണം പോയിരുന്നു.വൈകുന്നേരം ആറ് മണിയോടെയാണ് പണം പോയവിവരം കടയുടമ അറിഞ്ഞത്. ഇത് പ്രകാരം വെള്ളമുണ്ട പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിരലടയാള വിദഗ്ദരും ഡോഗ്‌സ്‌ക്വാഡും ഉള്‍പ്പെടെയുള്ള സംഘം ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി.തിരക്കില്ലാത്ത സമയത്ത് കടയിലെത്തിയ ആള്‍ പണം അപഹരിച്ചതായാണ് സൂചന.വെള്ളമുണ്ട പോലീസ് ഗ്രേഡ് എസ് ഐ സാദിര്‍ തലപ്പുഴ,ഗ്രേഡ് എ എസ് ഐ മൊയ്തു എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് സ്ഥലത്തും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയത്.

## Article Content

**മാനന്തവാടി: **പട്ടപ്പകല്‍ കടയില്‍ നിന്നും 99 000 രൂപാ മോഷണം പോയ സംഭവത്തില്‍ വെള്ളമുണ്ട പോലീസ് അന്വേഷണം ആരംഭിച്ചു.പീച്ചംകോട് മുതിര അബ്ദുള്ളയുടെ സ്‌റ്റേഷനറികടയില്‍ നിന്നും മറ്റൊരാള്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന 99000 രൂപ ചൊവ്വാഴ്ച ഉച്ചക്ക് മോഷണം പോയിരുന്നു.വൈകുന്നേരം ആറ് മണിയോടെയാണ് പണം പോയവിവരം കടയുടമ അറിഞ്ഞത്. ഇത് പ്രകാരം വെള്ളമുണ്ട പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിരലടയാള വിദഗ്ദരും ഡോഗ്‌സ്‌ക്വാഡും ഉള്‍പ്പെടെയുള്ള സംഘം ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി.തിരക്കില്ലാത്ത സമയത്ത് കടയിലെത്തിയ ആള്‍ പണം അപഹരിച്ചതായാണ് സൂചന.വെള്ളമുണ്ട പോലീസ് ഗ്രേഡ് എസ് ഐ സാദിര്‍ തലപ്പുഴ,ഗ്രേഡ് എ എസ് ഐ മൊയ്തു എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് സ്ഥലത്തും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124085/shoplifting-in-broad-daylight)