---
title: "അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യുഎന്‍ ആസ്ഥാനത്ത് നടന്ന യോഗാഭ്യാസത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ്."
english_title: "Guinness World Record for yoga practice held at UN headquarters under the leadership of Prime Minister Narendra Modi on International Yoga Day. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124090/guinness-world-record-for-yoga-practice-held-at-un-headquarters-under-the-leadership-of-prime-minister-narendra-modi-on-international-yoga-day"
published_at: "2023-06-21T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649315684437f_gfhj.jpg"
keywords: []
---

# അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യുഎന്‍ ആസ്ഥാനത്ത് നടന്ന യോഗാഭ്യാസത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ്.

> **Lead Summary:** **വാഷിങ്ടണ്‍:** അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യുഎന്‍ ആസ്ഥാനത്ത് നടന്ന യോഗാഭ്യാസത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ്. ഒരേ യോഗാഭ്യാസത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തതിനാണ് റെക്കോര്‍ഡ്. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യുഎന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഉള്‍പ്പെട്ട യോഗാഭ്യാസം മോദിയുടെ നേതൃത്വത്തില്‍ നടന്നത്. 135 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഈ യോഗാഭ്യാസത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ നടന്‍ റിച്ചാര്‍ഡ് ഗെരെ, ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് തുടങ്ങിയവര്‍ അടക്കമുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. യോഗാഭ്യാസത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മോദി നന്ദി പറഞ്ഞു. നിങ്ങളെ എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. പങ്കെടുത്തവര്‍ക്കെല്ലാം നന്ദി. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും ഇന്നിവിടെ എത്തിയതായാണ് ഞാന്‍ മനസ്സിലാക്കുന്നത്, മോദി പറഞ്ഞു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രതിനിധി മിഷേല്‍ എംപ്രിക് ഗിന്നസ് റെക്കോര്‍ഡിന്റെ സാക്ഷ്യപത്രം കൈമാറി.

## Article Content

**വാഷിങ്ടണ്‍:** അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യുഎന്‍ ആസ്ഥാനത്ത് നടന്ന യോഗാഭ്യാസത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ്. ഒരേ യോഗാഭ്യാസത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തതിനാണ് റെക്കോര്‍ഡ്. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യുഎന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഉള്‍പ്പെട്ട യോഗാഭ്യാസം മോദിയുടെ നേതൃത്വത്തില്‍ നടന്നത്. 135 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഈ യോഗാഭ്യാസത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ നടന്‍ റിച്ചാര്‍ഡ് ഗെരെ, ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് തുടങ്ങിയവര്‍ അടക്കമുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. യോഗാഭ്യാസത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മോദി നന്ദി പറഞ്ഞു. നിങ്ങളെ എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. പങ്കെടുത്തവര്‍ക്കെല്ലാം നന്ദി. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും ഇന്നിവിടെ എത്തിയതായാണ് ഞാന്‍ മനസ്സിലാക്കുന്നത്, മോദി പറഞ്ഞു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രതിനിധി മിഷേല്‍ എംപ്രിക് ഗിന്നസ് റെക്കോര്‍ഡിന്റെ സാക്ഷ്യപത്രം കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124090/guinness-world-record-for-yoga-practice-held-at-un-headquarters-under-the-leadership-of-prime-minister-narendra-modi-on-international-yoga-day)