---
title: "സ്പെയർ പാർട്സ് കടയിൽ മോഷണം നടത്തിയയാൾ പിടിയിൽ."
english_title: "The man who stole from the spare parts shop was arrested."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124102/the-man-who-stole-from-the-spare-parts-shop-was-arrested"
published_at: "2023-06-21T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493224e653f1_dfhfg.jpg"
keywords: []
---

# സ്പെയർ പാർട്സ് കടയിൽ മോഷണം നടത്തിയയാൾ പിടിയിൽ.

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ സ് .സ് ബീറിങ് കമ്പനി എന്ന ഓട്ടോ മൊബൈൽ സ്പെയർ പാർട്സ് കടയിൽ മോഷണം നടത്തിയയാളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. വൈശാഖ്, വയസ്സ് 27, കോരമ്പേത്ത് ഹൗസ്, വാരം, മതുക്കോത്ത്, എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കടയുടെ സൈഡിലുള്ള ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് അകത്തു കയറി നാല് ഡസ്ക്ടോപ് കമ്പ്യൂട്ടർ മോണിറ്ററുകളാണ് ഇയാൾ മോഷണം ചെയ്തു കൊണ്ട്പോയത്.

## Article Content

**കണ്ണൂർ:** കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ സ് .സ് ബീറിങ് കമ്പനി എന്ന ഓട്ടോ മൊബൈൽ സ്പെയർ പാർട്സ് കടയിൽ മോഷണം നടത്തിയയാളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. വൈശാഖ്, വയസ്സ് 27, കോരമ്പേത്ത് ഹൗസ്, വാരം, മതുക്കോത്ത്, എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കടയുടെ സൈഡിലുള്ള ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് അകത്തു കയറി നാല് ഡസ്ക്ടോപ് കമ്പ്യൂട്ടർ മോണിറ്ററുകളാണ് ഇയാൾ മോഷണം ചെയ്തു കൊണ്ട്പോയത്.

ഇയാൾ ഇതിനുമുൻപ് ഈ സ്ഥാപനത്തിൽ ജോലി ചെയ്ത ആളായിരുന്നു. കടയുടെ സമീപത്തെ സി സി ടി വി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇന്ന് (21.06.2023) ന് മതുക്കോത്ത് പാട്യം റോഡിൽ വച്ച് കസ്റ്റഡിയിലെടുത്തത്.തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് ബഹു കോടതി മുൻപാകെ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124102/the-man-who-stole-from-the-spare-parts-shop-was-arrested)