---
title: "നായകള്‍ മനുഷ്യരെ ആക്രമിക്കുന്നതിന് പിന്നില്‍ കാലാവസ്ഥാവ്യതിയാനത്തിന് പ്രധാനപങ്കെന്ന് പഠനറിപ്പോര്‍ട്ട്."
english_title: "Climate change plays a major role behind dogs attacking humans, study reports "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124107/climate-change-plays-a-major-role-behind-dogs-attacking-humans-study-reports"
published_at: "2023-06-21T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649327fd590c9_niuweda.jpg"
keywords: []
---

# നായകള്‍ മനുഷ്യരെ ആക്രമിക്കുന്നതിന് പിന്നില്‍ കാലാവസ്ഥാവ്യതിയാനത്തിന് പ്രധാനപങ്കെന്ന് പഠനറിപ്പോര്‍ട്ട്.

> **Lead Summary:** **ന്യൂഡല്‍ഹി:** നായകള്‍ മനുഷ്യരെ ആക്രമിക്കുന്നതിന് പിന്നില്‍ കാലാവസ്ഥാവ്യതിയാനത്തിന് പ്രധാനപങ്കെന്ന് പഠനറിപ്പോര്‍ട്ട്. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധനവ് നായകളില്‍ സ്വഭാവ വ്യതിയാനത്തിന് ഇടയാക്കുന്നുണ്ടെന്നാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനം നല്‍കുന്ന സൂചന. നേച്ചർ ജേണലിലാണ് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളും സംയുക്തമായി നടത്തിയ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നായകള്‍ മനുഷ്യരെ ആക്രമിക്കുന്നതിന്റെ നിരക്ക് വര്‍ധിക്കുന്നതില്‍ പാരിസ്ഥിതിക ഘടകങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചായിരുന്നു ഗവേഷകസംഘം മുഖ്യമായും പഠനം നടത്തിയത്.

## Article Content

**ന്യൂഡല്‍ഹി:** നായകള്‍ മനുഷ്യരെ ആക്രമിക്കുന്നതിന് പിന്നില്‍ കാലാവസ്ഥാവ്യതിയാനത്തിന് പ്രധാനപങ്കെന്ന് പഠനറിപ്പോര്‍ട്ട്. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധനവ് നായകളില്‍ സ്വഭാവ വ്യതിയാനത്തിന് ഇടയാക്കുന്നുണ്ടെന്നാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനം നല്‍കുന്ന സൂചന. നേച്ചർ ജേണലിലാണ് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളും സംയുക്തമായി നടത്തിയ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നായകള്‍ മനുഷ്യരെ ആക്രമിക്കുന്നതിന്റെ നിരക്ക് വര്‍ധിക്കുന്നതില്‍ പാരിസ്ഥിതിക ഘടകങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചായിരുന്നു ഗവേഷകസംഘം മുഖ്യമായും പഠനം നടത്തിയത്.

അന്തരീക്ഷ താപനിലയും ഓസോണ്‍ വാതക നിലയും നായകളുടെ ആക്രമണ നിരക്കിനെ സ്വാധീനിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, പിഎം 2.5 (വായുവിലെ സൂക്ഷ്മമലിനീകരണകണങ്ങള്‍) നായകളുടെ സ്വഭാവത്തില്‍ സ്വാധീനം ചെലുത്തുന്നില്ല. അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ നിരക്കും നായകളുടെ കടിക്കാനുള്ള പ്രവണതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകരുടെ അഭിപ്രായം.

സാധാരണയായി വിവിധ ഘടകങ്ങള്‍ മൃഗങ്ങളില്‍ ആക്രമണോത്സുകതയ്ക്ക് ഇടയാക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. അതിര്‍ത്തി സംരക്ഷണം, ഭക്ഷണം, ഇണയെ സ്വന്തമാക്കല്‍, സംഘാംഗങ്ങളുടെ സംരക്ഷണം തുടങ്ങിയ ഘടകങ്ങള്‍ മൃഗങ്ങളെ പരസ്പരം ആക്രമിക്കുന്നതില്‍ പ്രേരണയാകാറുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് നേരെയുള്ള നായകളുടെ ആക്രമണത്തില്‍ അന്തരീക്ഷ താപനിലയ്ക്ക് പ്രധാനപങ്കുണ്ടെന്ന് ഗവേഷകര്‍ അടിവരയിടുന്നു. റീസസ് കുരങ്ങുകള്‍, എലികള്‍, ചുണ്ടെലി എന്നിവയിലും ഇത്തരത്തിലുള്ള സ്വഭാവമാറ്റം കണ്ടുവരുന്നതായി ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മനുഷ്യരെ മൃഗങ്ങള്‍ പ്രത്യേകിച്ച് നായകള്‍ ആക്രമിക്കുന്നത് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുമ്പോഴാണെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 2009 മുതല്‍ 2018 വരെയുള്ള കാലയളവില്‍ എട്ട് യുഎസ് നഗരങ്ങളില്‍ നായകളില്‍ നിന്ന് മനുഷ്യരുടെ നേർക്കുണ്ടായ ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഗവേഷണസംഘം പരിശോധിച്ചു. നായകളിലെ സ്വഭാവവ്യതിയാനത്തില്‍ പാരിസ്ഥിതിക ഘടകങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് വ്യക്തത ലഭിക്കുന്നതിനായി 69,525 റിപ്പോര്‍ട്ടുകളാണ് സംഘം വിശകലനം ചെയ്തത്. ചൂട് കൂടുതലുള്ള ദിവസങ്ങളില്‍ നായകളുടെ ആക്രമണം ഏറിയതായും മഴയുള്ള ദിവസങ്ങളിലും അവധി ദിവസങ്ങളിലും മനുഷ്യര്‍ക്ക് കടിയേറ്റ സംഭവങ്ങള്‍ കുറഞ്ഞതായും സംഘം കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124107/climate-change-plays-a-major-role-behind-dogs-attacking-humans-study-reports)