---
title: "വ്യാജ സർട്ടിഫിക്കറ്റ്: കെഎസ്‌യു നേതാവ് അൻസിൻ ജലീലിനെതിരെ കേസെടുത്തു"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124130/arrested"
published_at: "2023-06-22T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493923e4b86b_Screenshot_20230622-053956_Facebook.jpg"
keywords: []
---

# വ്യാജ സർട്ടിഫിക്കറ്റ്: കെഎസ്‌യു നേതാവ് അൻസിൻ ജലീലിനെതിരെ കേസെടുത്തു

> **Lead Summary:** **തിരുവനന്തപുരം**: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി അൻസിൽ ജലീലിനെതിരെ പൊലീസ് കേസെടുത്തു. കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേരള സർവ്വകലാശാല രജിസ്ട്രാർ ഡിജിപി അനിൽ കാന്തിന് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം**: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി അൻസിൽ ജലീലിനെതിരെ പൊലീസ് കേസെടുത്തു. കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേരള സർവ്വകലാശാല രജിസ്ട്രാർ ഡിജിപി അനിൽ കാന്തിന് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

അൻസിൽ ജലീലിന്റേതെന്ന പേരിൽ പ്രചരിച്ച ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സർവകലാശാല നേരത്തെ വ്യക്തമാക്കിയിരുന്നു. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്നും സർവകലാശാല അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124130/arrested)