---
title: "തെരുവുനായ്ക്കളുടെ ആക്രമണം ; നായപിടിത്തം സജീവമാക്കി"
english_title: "Muzhappilangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124155/muzhappilangad"
published_at: "2023-06-22T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493ce1731263_IMG-20230622-WA0008.jpg"
keywords: []
---

# തെരുവുനായ്ക്കളുടെ ആക്രമണം ; നായപിടിത്തം സജീവമാക്കി

> **Lead Summary:**  **മുഴപ്പിലങ്ങാട്**: തെരുവുനായ്ക്കളുടെ ആക്രമണം വീണ്ടും ഉണ്ടായ സാഹചര്യത്തിൽ മുഴപ്പിലങ്ങാട് നായപിടിത്തം സജീവമാക്കി. തെരുവുനായയ്ക്കളുടെ ആക്രമത്തിൽ മരിച്ച നിഹാലിന്റെയും ഗുരുതരമായി പരിക്കേറ്റ ജാൻവിയയുടെയും വീടുൾപ്പെടുന്ന പ്രദേശത്തുനിന്നാണ് ചൊവ്വാഴ്ച നായ്ക്കളെ പിടികൂടിയത്. അഞ്ചെണ്ണത്തെ പിടിച്ച് പടിയൂരിലെ എ.ബി.സി. കേന്ദ്രത്തിലേക്കയച്ചു.

## Article Content

 **മുഴപ്പിലങ്ങാട്**: തെരുവുനായ്ക്കളുടെ ആക്രമണം വീണ്ടും ഉണ്ടായ സാഹചര്യത്തിൽ മുഴപ്പിലങ്ങാട് നായപിടിത്തം സജീവമാക്കി. തെരുവുനായയ്ക്കളുടെ ആക്രമത്തിൽ മരിച്ച നിഹാലിന്റെയും ഗുരുതരമായി പരിക്കേറ്റ ജാൻവിയയുടെയും വീടുൾപ്പെടുന്ന പ്രദേശത്തുനിന്നാണ് ചൊവ്വാഴ്ച നായ്ക്കളെ പിടികൂടിയത്. അഞ്ചെണ്ണത്തെ പിടിച്ച് പടിയൂരിലെ എ.ബി.സി. കേന്ദ്രത്തിലേക്കയച്ചു.

തെരുവുനായ്ക്കളുടെ ആക്രമത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ മരണത്തെ തുടർന്നാണ് പഞ്ചായത്തിൽ നായ്ക്കളെ പിടിക്കുന്ന ദൗത്യം ആരംഭിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 36 നായ്ക്കളെയാണ് പിടിച്ചത്. ഇവയെ വന്ധ്യംകരിച്ചതിന് ശേഷം പഞ്ചായത്തിൽ തന്നെ തിരിച്ചുവിടും. അക്രമകാരികളായവയെ കൂട്ടിലടയ്ക്കാനും പദ്ധതിയുണ്ട്. വരും ദിവസങ്ങളിലും നായ്ക്കളെ പിടികൂടുന്നത് തുടരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124155/muzhappilangad)