---
title: "മണിപ്പുർ കലാപത്തിനു പിന്നിൽ ബി.ജെ.പി.; ഇ.പി.ജയരാജൻ"
english_title: "Manipoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124158/manipoor"
published_at: "2023-06-22T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493d0dd510a8_IMG-20230622-WA0010.jpg"
keywords: []
---

# മണിപ്പുർ കലാപത്തിനു പിന്നിൽ ബി.ജെ.പി.; ഇ.പി.ജയരാജൻ

> **Lead Summary:** **കണ്ണൂർ** : മണിപ്പുരിൽ നടക്കുന്നത് രാജ്യം കണ്ടിട്ടില്ലാത്ത കലാപമാണെന്നും ഇതിനുപിന്നിൽ ആർ.എസ്.എസും ബി.ജെ.പി.യുമാണെന്നും എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. കലാപം അവസാനിപ്പിക്കാൻ മുൻകൈയെടുക്കേണ്ടവർ തന്നെയാണ് അത്‌ ആളിക്കത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**കണ്ണൂർ** : മണിപ്പുരിൽ നടക്കുന്നത് രാജ്യം കണ്ടിട്ടില്ലാത്ത കലാപമാണെന്നും ഇതിനുപിന്നിൽ ആർ.എസ്.എസും ബി.ജെ.പി.യുമാണെന്നും എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. കലാപം അവസാനിപ്പിക്കാൻ മുൻകൈയെടുക്കേണ്ടവർ തന്നെയാണ് അത്‌ ആളിക്കത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പുർ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുക, വംശഹത്യ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസ് (ബി) മുഖ്യ തപാൽ ഓഫീസിനുമുന്നിൽ നടത്തിയ സായാഹ്നധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപ്പുരിലേത് വംശഹത്യയാണെന്നും പ്രധാനമന്ത്രിയുടെ മൗനം വിദേശത്ത്‌ ഇന്ത്യയുടെ പ്രതിഛായയെ തകർക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജോസ് ചെമ്പേരി പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.രമേശൻ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ആശാരിപറമ്പിൽ, ഫാ. ജോർജ് പൈനാടത്ത്, ജോസഫ് കോക്കാട്ട്, ഷോണി അറയ്ക്കൽ, ജോയിച്ചൻ വേലിക്കകത്ത്, ജോയിച്ചൻ മണിമല, തോമസ് വേമ്പേനി, പി.വി.ജോർജ്, സൈലസ് മണലേൽ, ബോസ്കോ പേരട്ട, ജോസ് കാക്കാംപറമ്പിൽ, റോബി മുതുകാട്ടിൽ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124158/manipoor)