---
title: "കാലിക്കറ്റിൽ ബിരുദ പ്രവേശന ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു"
english_title: "Calicut Undergraduate Admission Trial Allotment Published"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124209/calicut-undergraduate-admission-trial-allotment-published"
published_at: "2023-06-22T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493f2d65c6f7_Screenshot_2023-06-22-12-27-17-11_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കാലിക്കറ്റിൽ ബിരുദ പ്രവേശന ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

> **Lead Summary:** കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ചൊവ്വാഴ്ച രാത്രി പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗത്തിന്റെ വെബ്സൈറ്റിൽ സ്റ്റുഡന്റ് ലോഗിൻ ലിങ്കിലൂ ടെ ജൂൺ 22ന് വൈകീട്ട് അഞ്ച് വരെ അലോട്ട്മെന്റ് പരിശോധിക്കാം. https://admission.uoc.ac.in/admission? pages=ug. നേരത്തെ സമർപ്പിച്ച അപേക്ഷയിൽ എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊ ബൈൽ നമ്പർ, ഇമെയിൽ ഐ.ഡി. എന്നിവ ഒഴികെ) 22ന് വൈകീട്ട് മൂന്ന് വരെ അവസരമുണ്ടാകും.

## Article Content

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ചൊവ്വാഴ്ച രാത്രി പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗത്തിന്റെ വെബ്സൈറ്റിൽ സ്റ്റുഡന്റ് ലോഗിൻ ലിങ്കിലൂ ടെ ജൂൺ 22ന് വൈകീട്ട് അഞ്ച് വരെ അലോട്ട്മെന്റ് പരിശോധിക്കാം. https://admission.uoc.ac.in/admission? pages=ug. നേരത്തെ സമർപ്പിച്ച അപേക്ഷയിൽ എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊ ബൈൽ നമ്പർ, ഇമെയിൽ ഐ.ഡി. എന്നിവ ഒഴികെ) 22ന് വൈകീട്ട് മൂന്ന് വരെ അവസരമുണ്ടാകും.

ഇതിനായി വിദ്യാർഥിയുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതും എഡിറ്റ് അൺലോക്ക് എന്ന ലിങ്കിലൂടെ ആവശ്യമുള്ള തിരുത്തലുകൾ വരുത്തേണ്ടതുമാണ്. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.

എഡിറ്റ് അൺലോക്ക് ബട്ടൺ ഉപയോഗിച്ച് എഡിറ്റ് ചെയ്യാൻ ശ്രമിച്ച വിദ്യാർഥികൾ അപേക്ഷ പൂർത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കിൽ അലോട്ട്മെന്റ് പ്ര ക്രിയകളിൽ നിന്ന് പുറത്താക്കപ്പെടും.അപേക്ഷകൾ പൂർത്തീകരിക്കുന്നതിനുള്ള അവസരം റെഗുലർ അലോട്ട്മെന്റു കൾക്ക് ശേഷം മാത്രമേ ഉണ്ടായിരിക്കൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124209/calicut-undergraduate-admission-trial-allotment-published)