---
title: "കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത്: യുവതി പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124212/arrested"
published_at: "2023-06-22T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493f4d36a96b_Screenshot_20230622-124203_FMWhatsApp.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത്: യുവതി പിടിയിൽ 

> **Lead Summary:** **കണ്ണൂര്‍**: രാജ്യാന്തര വിമാത്താവളത്തില്‍ നിന്നും അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റില്‍. വയനാട് സ്വദേശിനി ഷെറിൻ തെക്കെടത്താണ് പിടിയിലായത്.

## Article Content

**കണ്ണൂര്‍**: രാജ്യാന്തര വിമാത്താവളത്തില്‍ നിന്നും അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റില്‍. വയനാട് സ്വദേശിനി ഷെറിൻ തെക്കെടത്താണ് പിടിയിലായത്.

ഇവരില്‍ നിന്നും7859653 രൂപ വിലവരുന്ന 1320.95 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. സ്വര്‍ണം പാക്കറ്റില്‍ മിശ്രിത രൂപത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. കസ്റ്റംസ് സൂപ്രണ്ടുമാരായ ജിനേഷ് , ശ്രീവിദ്യ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്  സ്വര്‍ണം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124212/arrested)