---
title: "കോട്ടയം തോട്ടയ്ക്കാട് ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിക്ക് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു; വൻ ദുരന്തം ഒഴിവായി"
english_title: "Kootayam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124230/kootayam"
published_at: "2023-06-22T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64940022aafea_Screenshot_20230622-133223_WhatsApp.jpg"
keywords: []
---

# കോട്ടയം തോട്ടയ്ക്കാട് ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിക്ക് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

> **Lead Summary:** **കോട്ടയം**: കറുകച്ചാൽ തോട്ടയ്ക്കാട് ജംക‌്ഷനിൽ പാചകവാതക സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഓടിക്കൊണ്ടിരുന്ന വാഹനം നിന്നുപോയതിനെ തുടർന്ന് ഡ്രൈവർ പാലാ സ്വദേശി മനോജ് ഇറങ്ങി നോക്കിയപ്പോൾ തീ കത്തുന്നതാണ് കണ്ടത്. ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഏതാനും നിറച്ച പാചകവാതക സിലണ്ടറുകളും ബാക്കി കാലി സിലണ്ടറുകളുമായിരുന്നു.

## Article Content

**കോട്ടയം**: കറുകച്ചാൽ തോട്ടയ്ക്കാട് ജംക‌്ഷനിൽ പാചകവാതക സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഓടിക്കൊണ്ടിരുന്ന വാഹനം നിന്നുപോയതിനെ തുടർന്ന് ഡ്രൈവർ പാലാ സ്വദേശി മനോജ് ഇറങ്ങി നോക്കിയപ്പോൾ തീ കത്തുന്നതാണ് കണ്ടത്. ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഏതാനും നിറച്ച പാചകവാതക സിലണ്ടറുകളും ബാക്കി കാലി സിലണ്ടറുകളുമായിരുന്നു.

ലോറി ആളിക്കത്തിയതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു. മല്ലപ്പള്ളിയിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയുടെ വാഹനമാണ് തീപിടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124230/kootayam)