---
title: "തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ 'കാവ്യമുഖം' ഉദ്ഘാടനം ചെയ്തു"
english_title: "'Kavyamugam' was inaugurated at St. John's UP School in Thondi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124238/kavyamugam-was-inaugurated-at-st-johns-up-school-in-thondi"
published_at: "2023-06-22T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64940c7f7ebe6_Screenshot_2023-06-22-14-15-52-64_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ 'കാവ്യമുഖം' ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തൊണ്ടിയിൽ** : വായന വാരാചരണത്തിന്റെ ഭാഗമായി തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ ,കാവ്യമുഖം' എന്ന പേരിൽ സാഹിത്യ ചിത്ര പ്രദർശനം നടന്നു. പ്രദർശനം പ്രശസ്ത ചിത്രകാരൻ ജോയി ചാക്കോ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു.

## Article Content

**തൊണ്ടിയിൽ** : വായന വാരാചരണത്തിന്റെ ഭാഗമായി തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ ,കാവ്യമുഖം' എന്ന പേരിൽ സാഹിത്യ ചിത്ര പ്രദർശനം നടന്നു. പ്രദർശനം പ്രശസ്ത ചിത്രകാരൻ ജോയി ചാക്കോ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു.

അധ്യാപകരായ ജിജോ ജോസഫ്, ആഗ്നസ് കുര്യൻ, സിൽജ കെ, നിത ജോസ്, പ്രസാദ് തോമസ് തുടങ്ങിയവർ സംസാരിച്ചു. സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ കൂടാരത്തിനുള്ളിലാണ് സാഹിത്യ നായകരുടെ ചിത്രങ്ങൾ ഏറെ ആകർഷകമായി ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124238/kavyamugam-was-inaugurated-at-st-johns-up-school-in-thondi)