---
title: "വിളക്കോട്പിപ്പിൾസ് വില്ലേജ് ശിലാസ്ഥാപനം നാളെ "
english_title: "Laying the foundation stone of Valakot People's Village tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124260/laying-the-foundation-stone-of-valakot-peoples-village-tomorrow"
published_at: "2023-06-22T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64941f9d871ea_Screenshot_2023-06-22-15-38-27-55_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വിളക്കോട്പിപ്പിൾസ് വില്ലേജ് ശിലാസ്ഥാപനം നാളെ 

> **Lead Summary:** പിപ്പിൾസ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വിളക്കോട്-ഹാജി റോഡിൽ നിർമ്മിക്കുന്ന പിപ്പിൾസ് വില്ലേജിൻ്റെ ശിലാസ്ഥാപനം നാളെ വൈകുന്നേരം 4.30 ന് പിപ്പിൾ ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദലി നിർവ്വഹിക്കും.9 നിർദ്ധന കുടുംബങ്ങൾക്ക് മേഖലയിലെ ഒരു കുടുംബം നൽകിയ 56 സെൻ്റ് സ്ഥലത്ത് 550 സ്ക്വയർ ഫീറ്റിൽ ഒമ്പത് ഭവനങ്ങൾ സൗജന്യമായി നിർമ്മിച്ചു നൽകുന്നതാണ് പദ്ധതി.

## Article Content

പിപ്പിൾസ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വിളക്കോട്-ഹാജി റോഡിൽ നിർമ്മിക്കുന്ന പിപ്പിൾസ് വില്ലേജിൻ്റെ ശിലാസ്ഥാപനം നാളെ വൈകുന്നേരം 4.30 ന് പിപ്പിൾ ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദലി നിർവ്വഹിക്കും.9 നിർദ്ധന കുടുംബങ്ങൾക്ക് മേഖലയിലെ ഒരു കുടുംബം നൽകിയ 56 സെൻ്റ് സ്ഥലത്ത് 550 സ്ക്വയർ ഫീറ്റിൽ ഒമ്പത് ഭവനങ്ങൾ സൗജന്യമായി നിർമ്മിച്ചു നൽകുന്നതാണ് പദ്ധതി.

സംസ്ഥാനത്ത് മുപ്പത്തി ഏഴാമത്തെ ഭവന പദ്ധതിയാണിത്. പയഞ്ചേരി എം.ടു. എച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിർമ്മാണ കമ്മിറ്റി ചെയർമാൻ ടി.കെ.മുഹമ്മദലി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡൻ്റ് ടി. ബിന്ദു, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സാജിദ് നദ് വി, പഞ്ചായത്ത് അംഗങ്ങളായ കെ.വി.റഷീദ്, ബി. മിനി, ഷഫീന മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർകൺവീനർ കെ.അബ്ദുൾ റഷീദും ചെയർമാൻ ടി.കെ.മുഹമ്മദലിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124260/laying-the-foundation-stone-of-valakot-peoples-village-tomorrow)