---
title: "തേക്കിന് പകരം ആൽമരം പദ്ധതിയുമായി സോഷ്യൽ ഫോറസ്ട്രി മാനന്തവാടി ബ്ലോക്ക് ഹരിത സമിതി"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124274/mananthavadi"
published_at: "2023-06-22T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64942e7280428_Screenshot_2023-06-22-16-46-04-81_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തേക്കിന് പകരം ആൽമരം പദ്ധതിയുമായി സോഷ്യൽ ഫോറസ്ട്രി മാനന്തവാടി ബ്ലോക്ക് ഹരിത സമിതി

> **Lead Summary:** തേക്കിന് പകരം ആൽമരം പദ്ധതിയുമായി സോഷ്യൽ ഫോറസ്ട്രി മാനന്തവാടി ബ്ലോക്ക് ഹരിത സമിതി. വയനാട്ടിൽ ആയിരം ആൽമരം നടന്നതിനായുള്ള പദ്ധതി ജൂലൈ 7ന് ആരംഭിക്കുമെന്ന് കൽപ്പറ്റയിൽ നടന്ന സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. കാട്ടിക്കുളം, ബാവലി ,മൈസൂർ അന്തർ സംസ്ഥാന പാതയുടെ ഇരുവശവും 100 മീറ്റർ അകലത്തിൽ ആൽമരവും അതിനിടയിൽ പൂമരങ്ങളും നടാനാണ് പദ്ധതി.

## Article Content

തേക്കിന് പകരം ആൽമരം പദ്ധതിയുമായി സോഷ്യൽ ഫോറസ്ട്രി മാനന്തവാടി ബ്ലോക്ക് ഹരിത സമിതി. വയനാട്ടിൽ ആയിരം ആൽമരം നടന്നതിനായുള്ള പദ്ധതി ജൂലൈ 7ന് ആരംഭിക്കുമെന്ന് കൽപ്പറ്റയിൽ നടന്ന സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. കാട്ടിക്കുളം, ബാവലി ,മൈസൂർ അന്തർ സംസ്ഥാന പാതയുടെ ഇരുവശവും 100 മീറ്റർ അകലത്തിൽ ആൽമരവും അതിനിടയിൽ പൂമരങ്ങളും നടാനാണ് പദ്ധതി.

ആൽമരം നട്ട് സംരക്ഷിക്കാൻ താല്പര്യമുള്ള ആരാധനാലയങ്ങൾ സ്കൂൾ കോളേജുകൾ പൊതുസ്ഥലങ്ങളിൽ നട്ട് സംരക്ഷിക്കാൻ താല്പര്യം ഉള്ള സന്നദ്ധ സംഘടനകൾ എന്നിവർ ജൂൺ 30ന് മുമ്പായി മാനന്തവാടി ഹരിത സമിതിക്ക് അപേക്ഷ നൽകിയാൽ ആവശ്യമായ  ആൽമരതൈകൾ      നൽകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

സോഷ്യൽ ഫോറസ്ട്രി മാനന്തവാടി ബ്ലോക്ക് ഹരിത സമിതിയുടെ നേതൃത്വത്തിൽ വയനാട്ടിൽ ആയിരം ആൽമരം നടന്നതിനായുള്ള പദ്ധതി ജൂലൈ 7ന് ആരംഭിക്കുമെന്ന് കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. തിരുനെല്ലി പഞ്ചായത്തിൽ വച്ച് മാനന്തവാടി എം.എൽ.എ ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും. കാട്ടിക്കുളം, ബാവലി ,മൈസൂർ അന്തർ സംസ്ഥാന പാതയുടെ ഇരുവശവും 100 മീറ്റർ അകലത്തിൽ ആൽമരവും അതിനിടയിൽ നാട്ട് മാവിൻ തൈകളും പൂമരങ്ങളും നടാനാണ് പദ്ധതി.

ആൽമരം നട്ട് സംരക്ഷിക്കാൻ താല്പര്യമുള്ള ആരാധനാലയങ്ങൾ സ്കൂൾ കോളേജുകൾ പൊതുസ്ഥലങ്ങളിൽ നട്ട് സംരക്ഷിക്കാൻ താല്പര്യം ഉള്ള സന്നദ്ധ സംഘടനകൾ എന്നിവർ ജൂൺ 30ന് മുമ്പായി മാനന്തവാടി ഹരിത സമ്മതിക്ക് അപേക്ഷ നൽകിയാൽ ആവശ്യമായ ആൽമര തൈകൾ നൽകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. തിരുനെല്ലി പഞ്ചായത്തിൽ മാനന്തവാടി എം.എൽ.എ ഒ. ആർ കേളു പദ്ധതി ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് ഹരിത സമിതി ചെയർമാൻ ടി സി ജോസഫ് ,കൽപ്പറ്റ ബ്ലോക്ക് ഹരിതസമിതി ചെയർമാൻ മനോജ് കുമാർ, കമ്മിറ്റി അംഗങ്ങളായ ക്ലീറ്റസ് കിഴക്കേമണ്ണൂർ, ടി.കെ. രജുല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124274/mananthavadi)