---
title: "പെരിങ്ങത്തൂര്‍ മൗണ്ട് ഗൈഡ് ഇന്റര്‍നാഷണല്‍ സ്‌കൂളിൽ വായനാപക്ഷാചരണത്തിന് തുടക്കമായി"
english_title: "Peringathoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124277/peringathoor"
published_at: "2023-06-22T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649432fe4763e_Screenshot_2023-06-22-17-02-43-05_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പെരിങ്ങത്തൂര്‍ മൗണ്ട് ഗൈഡ് ഇന്റര്‍നാഷണല്‍ സ്‌കൂളിൽ വായനാപക്ഷാചരണത്തിന് തുടക്കമായി

> **Lead Summary:** പെരിങ്ങത്തൂര്‍ മൗണ്ട് ഗൈഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മലയാള വിഭാഗവും ഇംഗ്ലീഷ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാപക്ഷാചരണത്തിന് തുടക്കമായി. വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ധീന്‍ പൊയ്തും കടവ് ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

പെരിങ്ങത്തൂര്‍ മൗണ്ട് ഗൈഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മലയാള വിഭാഗവും ഇംഗ്ലീഷ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാപക്ഷാചരണത്തിന് തുടക്കമായി. വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ധീന്‍ പൊയ്തും കടവ് ഉദ്ഘാടനം നിര്‍വഹിച്ചു.

എക്‌സികുട്ടീവ് ഡയറക്ടര്‍, ഫൈസല്‍ കെ.കെ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി ഗിരിഷ് സ്വാഗതവും പ്രിന്‍സിപ്പാള്‍ ഷംഷാദ ആശംസകളും അര്‍പ്പിച്ചു. 

ഷിമി സുധീഷ് നന്ദിയും രേഖപ്പെടുത്തി. ക്ലാസ് മാഗസിന്‍ , ബുക്ക് കവര്‍ ഡിസൈന്‍, കഥാകൃത്ത് പരിചയം, ചുമര്‍ മാഗസിന്‍, പുസ്തക സംവാദം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് രണ്ടാഴ്ച കാലത്തേക്ക് ആസൂത്രണം ചെയ്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124277/peringathoor)