---
title: "പൂമംഗലം യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനാ ദിനാചരണവും സംഘടിപ്പിച്ചു"
english_title: "Poomangalam UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124281/poomangalam-up-school"
published_at: "2023-06-22T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6494380fde0df_Screenshot_2023-06-22-17-28-25-87_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പൂമംഗലം യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനാ ദിനാചരണവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്**: പൂമംഗലം യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനാ ദിനാചരണവും സംഘടിപ്പിച്ചു.കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ മിനേഷ് മണക്കാട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു.

## Article Content

**തളിപ്പറമ്പ്**: പൂമംഗലം യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനാ ദിനാചരണവും സംഘടിപ്പിച്ചു.കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ മിനേഷ് മണക്കാട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു.

ഹെഡ്മിസ്ട്രസ് . എ.കെ ബിന്ദു അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് പി.രമേശൻ , കെ.പി രാധാകൃഷ്ണൻ , മാനേജർ എം.പി മധുസൂദനൻ ,നിഷ മണി പി പി കാവ്യ എൻ പി റഷീദ് തുടങ്ങിയവർ സംസാരിച്ചു. ഉച്ചക്കഥ,പുസ്തക പരിചയം, വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124281/poomangalam-up-school)