---
title: "വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു, വ്യാജ ഒപ്പിട്ടു; അന്‍സില്‍ ജലീലിനെതിരെ ഗുരുതര വകുപ്പുകള്‍"
english_title: "Ansiljaleel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124289/ansiljaleel"
published_at: "2023-06-22T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649441ab41185_images_-_2023-06-22T181037.708.jpeg"
keywords: []
---

# വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു, വ്യാജ ഒപ്പിട്ടു; അന്‍സില്‍ ജലീലിനെതിരെ ഗുരുതര വകുപ്പുകള്‍

> **Lead Summary:**  **തിരുവനന്തപുരം**: കെ.എസ്.യു. സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരെ എഫ്.ഐ.ആറിൽ ഗുരുതര വകുപ്പുകൾ. ബി. കോം ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചുവെന്ന് പോലീസ് എഫ്.ഐ.ആറിൽ പറയുന്നു. കേരള സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ എടുത്ത കേസിലെ എഫ്.ഐ.ആറിലാണ് അൻസിൽ ജലീൽ വ്യാജമായി സർട്ടിഫിക്കറ്റ് നിർമിച്ചുവെന്ന് പറയുന്നത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റമടക്കം അഞ്ചു വകുപ്പുകൾ ചേർത്താണ് അൻസിലിനെതിരെ കേസെടുത്തിരിക്കുന്നത്.

## Article Content

 **തിരുവനന്തപുരം**: കെ.എസ്.യു. സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരെ എഫ്.ഐ.ആറിൽ ഗുരുതര വകുപ്പുകൾ. ബി. കോം ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചുവെന്ന് പോലീസ് എഫ്.ഐ.ആറിൽ പറയുന്നു. കേരള സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ എടുത്ത കേസിലെ എഫ്.ഐ.ആറിലാണ് അൻസിൽ ജലീൽ വ്യാജമായി സർട്ടിഫിക്കറ്റ് നിർമിച്ചുവെന്ന് പറയുന്നത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റമടക്കം അഞ്ചു വകുപ്പുകൾ ചേർത്താണ് അൻസിലിനെതിരെ കേസെടുത്തിരിക്കുന്നത്.

രജിസ്ട്രാറുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. സർവകലാശാലയെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ജൂൺ 14-ന് മുമ്പുള്ള ഏതോ ഒരു ദിവസം വ്യാജസർട്ടിഫിക്കറ്റ് നിർമിച്ചുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വ്യാജമായി നിർമിച്ച സർട്ടിഫിക്കറ്റ് അസലാണെന്ന വ്യാജേന ഉപയോഗിക്കണമെന്ന് ഉദ്ദേശിച്ചു. വൈസ് ചാൻസലറുടെ വ്യാജ ഒപ്പിട്ടുവെന്നും എഫ്.ഐ.ആറിൽ പരാമർശമുണ്ട്. ഐ.പി.സിയുടെ 465, 466, 468, 471, 420 വകുപ്പുകളാണ് അൻസിലിനെതിരെ ചുമത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124289/ansiljaleel)