---
title: " രണ്ട് ആട്ടിന്‍കുട്ടികളെ തെരുവ് നായ്ക്കള്‍ കൊന്നു."
english_title: "Shghhtray dogs killed lambs."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124333/shghhtray-dogs-killed-lambs"
published_at: "2023-06-22T21:05:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64946a37eb149_dfdff.jpg"
keywords: []
---

#  രണ്ട് ആട്ടിന്‍കുട്ടികളെ തെരുവ് നായ്ക്കള്‍ കൊന്നു.

> **Lead Summary:** **എടവക: **എടവക ഗ്രാമപഞ്ചായത്തിലെ 19 ആം വാര്‍ഡില്‍ താഴെ കല്ലോടിയില്‍ തെരുവുനായ ശല്യം അതി രൂക്ഷമാകുന്നതായി പരാതി. ഇന്നലെ രാത്രി പ്രദേശവാസിയായ കൊഴിഞ്ഞലേരി ഉഷാ കേളുവിന്റെ ആറുമാസം പ്രായമുള്ള രണ്ട് ആട്ടിന്‍കുട്ടികളെ തെരുവ് നായ്ക്കള്‍ കൊന്നു. തെരുവ് നായ്ക്കളുടെ ശല്യം കാരണം താഴെ കല്ലോടിയിലെ പ്രദേശവാസികള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആടുകളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് വീട്ടുകാര്‍ അറിയിച്ചു.

## Article Content

**എടവക: **എടവക ഗ്രാമപഞ്ചായത്തിലെ 19 ആം വാര്‍ഡില്‍ താഴെ കല്ലോടിയില്‍ തെരുവുനായ ശല്യം അതി രൂക്ഷമാകുന്നതായി പരാതി. ഇന്നലെ രാത്രി പ്രദേശവാസിയായ കൊഴിഞ്ഞലേരി ഉഷാ കേളുവിന്റെ ആറുമാസം പ്രായമുള്ള രണ്ട് ആട്ടിന്‍കുട്ടികളെ തെരുവ് നായ്ക്കള്‍ കൊന്നു. തെരുവ് നായ്ക്കളുടെ ശല്യം കാരണം താഴെ കല്ലോടിയിലെ പ്രദേശവാസികള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആടുകളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് വീട്ടുകാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124333/shghhtray-dogs-killed-lambs)