---
title: "മാലിന്യ നീക്കത്തിൽ വൻ കുതിച്ചുചാട്ടം:  കഴിഞ്ഞവർഷത്തേക്കാളും നാലിരട്ടി വർധന "
english_title: "Huge surge in waste movement"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124383/huge-surge-in-waste-movement"
published_at: "2023-06-23T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649520a04522c_Screenshot_20230623-095913_Facebook.jpg"
keywords: []
---

# മാലിന്യ നീക്കത്തിൽ വൻ കുതിച്ചുചാട്ടം:  കഴിഞ്ഞവർഷത്തേക്കാളും നാലിരട്ടി വർധന 

> **Lead Summary:**  **തി​രു​വ​ന​ന്ത​പു​രം: **ക്ലീ​ൻ കേ​ര​ള ക​മ്പ​നി​വ​ഴി നീ​ക്കം​ചെ​യ്യു​ന്ന മാ​ലി​ന്യ​ത്തി​ന്റെ അ​ള​വി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം. 2023 മേ​യി​ൽ 5355.08 മെ​ട്രി​ക് ട​ൺ മാ​ലി​ന്യ​മാ​ണ് ക്ലീ​ൻ കേ​ര​ള ക​മ്പ​നി സം​സ്ഥാ​ന​ത്താ​കെ ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്ത​ത്. 2022 മേ​യി​ൽ ഇ​ത് 3728.74 മെ​ട്രി​ക് ട​ൺ ആ​യി​രു​ന്നു. 43.61 ശ​ത​മാ​നം വ​ര്‍ധ​ന. വേ​ര്‍തി​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യം 620.59 ട​ൺ മാ​ത്ര​മാ​യി​രു​ന്നു.2023 മേ​യി​ൽ ഇ​ത് 1014.04 ആ​യി (63.39 ശ​ത​മാ​നം വ​ര്‍ധ​ന).

## Article Content

 **തി​രു​വ​ന​ന്ത​പു​രം: **ക്ലീ​ൻ കേ​ര​ള ക​മ്പ​നി​വ​ഴി നീ​ക്കം​ചെ​യ്യു​ന്ന മാ​ലി​ന്യ​ത്തി​ന്റെ അ​ള​വി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം. 2023 മേ​യി​ൽ 5355.08 മെ​ട്രി​ക് ട​ൺ മാ​ലി​ന്യ​മാ​ണ് ക്ലീ​ൻ കേ​ര​ള ക​മ്പ​നി സം​സ്ഥാ​ന​ത്താ​കെ ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്ത​ത്. 2022 മേ​യി​ൽ ഇ​ത് 3728.74 മെ​ട്രി​ക് ട​ൺ ആ​യി​രു​ന്നു. 43.61 ശ​ത​മാ​നം വ​ര്‍ധ​ന. വേ​ര്‍തി​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യം 620.59 ട​ൺ മാ​ത്ര​മാ​യി​രു​ന്നു.2023 മേ​യി​ൽ ഇ​ത് 1014.04 ആ​യി (63.39 ശ​ത​മാ​നം വ​ര്‍ധ​ന).

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ശേ​ഖ​രി​ച്ച മൊ​ത്തം മാ​ലി​ന്യം 3174 ട​ണ്ണും വേ​ര്‍തി​രി​ച്ച പ്ലാ​സ്റ്റി​ക് 958.32 ട​ണ്ണു​മാ​യി​രു​ന്നു. മേ​യി​ൽ 63.55 ല​ക്ഷം രൂ​പ​യും ഏ​പ്രി​ലി​ൽ 57.02 ല​ക്ഷം രൂ​പ​യും ക്ലീ​ൻ കേ​ര​ള ക​മ്പ​നി ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ള്‍ക്ക് കൈ​മാ​റി. മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ലും ത​രം​തി​രി​ച്ച്​ ശേ​ഖ​രി​ക്കു​ന്ന​തി​ലു​മു​ണ്ടാ​യ മു​ന്നേ​റ്റം ‘മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം’ പ​ദ്ധ​തി ഫ​ലം കാ​ണു​ന്ന​തി​ന്റെ തെ​ളി​വാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​റി​യി​ച്ചു. ചി​ല്ല്, തു​ണി, ഇ-​വേ​സ്റ്റ്, മ​രു​ന്ന് സ്ട്രി​പ്, ട​യ​ര്‍, ചെ​രി​പ്പ്, ഹ​സാ​ര്‍ഡ​സ് വേ​സ്റ്റ് ഉ​ള്‍പ്പെ​ടെ എ​ല്ലാ​ത്ത​രം മാ​ലി​ന്യ​വും ക്ലീ​ൻ കേ​ര​ള ക​മ്പ​നി ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124383/huge-surge-in-waste-movement)