---
title: "മലിനജലം ഒഴുകിയെത്തുന്നത് പഴശ്ശിക്കനാലിലേക്ക്. "
english_title: "Pazassi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124386/pazassi"
published_at: "2023-06-23T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495222bb5fa4_IMG-20230623-WA0011.jpg"
keywords: []
---

# മലിനജലം ഒഴുകിയെത്തുന്നത് പഴശ്ശിക്കനാലിലേക്ക്. 

> **Lead Summary:** **മട്ടന്നൂർ : **ഓവുചാൽ നിർമാണത്തിലെ അപാകംമൂലം മട്ടന്നൂർ നഗരത്തിൽ നിന്നുൾപ്പെടെയുള്ള മലിനജലം ഒഴുകിയെത്തുന്നത് പഴശ്ശിക്കനാലിലേക്ക്. ഓവുചാലിൽ ഒഴുക്കില്ലാത്തതിനാൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുശല്യം വർധിക്കുന്നതായും പരാതിയുണ്ട്. മലിനജലം കനാലിലേക്ക് എത്തുന്നത് ഒഴിവാക്കാനാണ് തലശ്ശേരി റോഡിന് സമീപം കനാലിന് കുറുകെ കോൺക്രീറ്റ് ഓവുചാൽ നിർമിച്ചത്.

## Article Content

**മട്ടന്നൂർ : **ഓവുചാൽ നിർമാണത്തിലെ അപാകംമൂലം മട്ടന്നൂർ നഗരത്തിൽ നിന്നുൾപ്പെടെയുള്ള മലിനജലം ഒഴുകിയെത്തുന്നത് പഴശ്ശിക്കനാലിലേക്ക്. ഓവുചാലിൽ ഒഴുക്കില്ലാത്തതിനാൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുശല്യം വർധിക്കുന്നതായും പരാതിയുണ്ട്. മലിനജലം കനാലിലേക്ക് എത്തുന്നത് ഒഴിവാക്കാനാണ് തലശ്ശേരി റോഡിന് സമീപം കനാലിന് കുറുകെ കോൺക്രീറ്റ് ഓവുചാൽ നിർമിച്ചത്.

എന്നാൽ ഇതുവരെ വെള്ളം ഓവുചാൽ വഴി തടസ്സം കൂടാതെ ഒഴുകിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മണ്ണ് നിറഞ്ഞ് ഒഴുക്കു തടസ്സപ്പെട്ടതിനാൽ അടുത്തിടെ മണ്ണ് നീക്കം ചെയ്യുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും വെള്ളമൊഴുകിപ്പോകാതെ ഓവുചാൽ നിറഞ്ഞുകിടക്കുകയാണ്. നാലുവർഷം മുൻപ്‌ കനത്ത മഴയിൽ ഓവുചാലിന്റെ ഒരു ഭാഗം തകർന്ന് കനാലിൽ വീണിരുന്നു. തുടർന്ന് ലക്ഷങ്ങൾ ചെലവിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്. ഓവുചാലിലേക്ക് വെള്ളമെത്തുന്ന ഭാഗത്തും ചോർച്ചയുണ്ടായി മലിനജലം കനാലിലേക്ക് എത്തുകയാണ്. വെള്ളമൊഴുകാനായി റോഡിനോട് ചേർന്നുള്ള തോട് കോൺക്രീറ്റ് ചെയ്തത് ഓവുചാലിനേക്കാൾ ഉയർന്നാണുള്ളത്. അതിനാൽ വെള്ളം എങ്ങോട്ടും ഒഴുകാതെ ഓവുചാലിൽ കെട്ടിക്കിടക്കുകയാണ്. നിർമാണത്തിലെ അപാകമാണ് പ്രശ്‌നത്തിന് കാരണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124386/pazassi)